ഐ.സി.സിയുടെ പുതിയ ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ പാക് നായകന് ബാബര്‍ അസം ഒന്നാമത്. റാങ്കിംഗില്‍ ഒന്നാമതായിരുന്ന വിരാട് കോഹ്ലിയേക്കാള് എട്ട് പോയിൻ്റ് അധികം നേടിയാണ് താരം പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത് – 865 പോയിൻ്റ്. രണ്ടാമനായ കോഹ്ലിക്ക് 857 പോയിൻ്റ് പട്ടികയിലെ മൂന്നാമനായ രോഹിത് ശര്‍മ്മയ്ക്ക് 825 പോയിൻ്റ് ഏകദിന റാങ്കിംഗില്‍, ഒന്നാമനാകുന്ന നാലാമത്തെ പാക് താരമാണ് ബാബര്‍ അസം. 1983 – 84 കാലഘട്ടത്തില്‍ സഹീര്‍ അബ്ബാസും, 1988 – 89 കാലഘട്ടത്തില്‍ ജാവേദ് മിയാന്‍ദാദും, 2003ല്‍ മുഹമ്മദ് യൂസഫുമാണ് ഇതിന് മുന്‍പ് റാങ്കിംഗില്‍ ഒന്നാമതെത്തിയ പാക്കിസ്ഥാന് താരങ്ങള്‍.
Facebook Comments