17.1 C
New York
Saturday, January 22, 2022
Home India ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി

ലക്ഷദ്വീപ് സാമൂഹിക പ്രവർത്തകയും ചലച്ചിത്രപ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരായ കേസിൽ രാജ്യദ്രോഹം കുറ്റം ചുമത്തിയതിന്റെ കാരണങ്ങൾ പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.

ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കോടതി പൊലീസിനോട് ചോദ്യങ്ങൾ ആരാഞ്ഞത്.

അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നൽകണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഐഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ഹർജികാരി കൂടിയായ ഐഷയുടെ കൂടെ ആവശ്യപ്രകാരമാണ് ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചത്.

രാജ്യദ്രോഹ കേസിൽ ഈ മാസം 20-ന് ഹാജരാകാനാണ് തനിക്ക് പൊലീസിൽ നിന്ന് ലഭിച്ച നിർദേശമെന്നും അതിനാൽ പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് പരിഗണിക്കണമെന്ന് ഐഷ ആവശ്യപ്പെട്ടു.

ഇതു അംഗീകരിച്ച ഹൈക്കോടതി പൊലീസിനോട് രാജ്യദ്രോഹക്കുറ്റം – 124 എ – ഐഷയുടെ മേൽ ചുമത്തിയതിനുള്ള കാരണങ്ങൾ ആരാഞ്ഞു.

താൻ ടെലിവിഷൻ ചാനലിൽ നടത്തിയ പരാമർശം ബോധപൂർവം ആയിരുന്നില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് കേസ് എടുത്തതെന്നും ഐഷ പറഞ്ഞു.

ചാനൽ ചർച്ചയ്ക്കിടെ പ്രഫുല്‍ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്.

പരാമർശം വിവാദമായപ്പോൾ താൻ സമൂഹമാദ്ധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നുവെന്നും ഐഷ തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍.

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി. കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച...

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്ബൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി...

രാജ്യത്ത് ഇന്ന് 3.37 ലക്ഷം കോവിഡ് കേസുകൾ, ഒമിക്രോൺ രോഗബാധിതർ പതിനായിരം കടന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതരു​ടെ എണ്ണം 10,050 ആയി. 19,60,954 സാംപിളുകളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച 3,47,254 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 488 പേരാണ് കഴിഞ്ഞ ദിവസം...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം...
WP2Social Auto Publish Powered By : XYZScripts.com
error: