പനജി : ഐഎസ്എൽ കിരീടം മുംബൈ സിറ്റിക്ക് . ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം . 18-ാം മിനിറ്റിൽ ഡേവിഡ് വില്യംസിൻ്റെ ഗോൾ ശക്തരായ എടികെയെ മുന്നിലെത്തിച്ചു . അധികം താമസിക്കാതെ 29-ാം മിനിറ്റിൽ ടിരിയുടെ സെൽഫ് ഗോളിൽ കളിയുടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.
കളിയുടെ രണ്ടാംപകുതിയിൽ ഇരുടീമുകളും അതിശക്തമായ കളിയാണ് കാഴ്ചവച്ചത് . എന്നാൽ 90-ാം മിനിറ്റു പൂർത്തിയാകാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ പകരക്കാരനായിറങ്ങിയ ഓഗ്ബെച്ചെ ഒരു ലോങ്ങ് ബോൾ റാഞ്ചി എടുത്ത് അതിസുന്ദരമായ പാസിലൂടെ ബിപിൻ സിങ്ങിന് പന്ത് നൽകി പിഴയ്ക്കാതെ , പന്ത് വലയിലെത്തിച്ച ബിപിൻ മുംബൈയ്ക്ക് കന്നി കിരീടം സമ്മാനിച്ചു .
കളിയുടെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ഉള്ളപ്പോൾ മുംബൈ താരം അമേയ് രണവാഡെ ഗുരുതര പരിക്കേറ്റു പുറത്തായി . എടികെ താരവുമായി കൂട്ടിയിടിച്ചാണ് അമേയ് രണവാഡെയ്ക്ക് പരിക്കേറ്റത് . ഗ്രൗണ്ടിൽ ബോധരഹിതനായ അമേയ് ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി .