17.1 C
New York
Tuesday, October 4, 2022
Home India ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍; അഭിമാനനിമിഷമെന്ന് താരം.

ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍; അഭിമാനനിമിഷമെന്ന് താരം.

ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാൽ. ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. മാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടത്തില്‍ കൊച്ചിയുടെ സ്വന്തം ഷിപ്യാഡ് ഉയര്‍ന്നത് കേരളത്തിനും അഭിമാനമായിരുന്നു. ഐഎന്‍എസ് വിക്രാന്തിലെ കാഴ്ചകളും ഉദ്യോഗസ്ഥരെയും കപ്പല്‍ നിര്‍മാണത്തില്‍ പങ്കുചേര്‍ന്നവരെയും അദ്ദേഹം സന്ദര്‍ശിച്ചു.

ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതിനോടൊപ്പം അഭിമാനക്കുറിപ്പും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വൈകുന്നേരം നാല് മണിയോടെയാണ് ഷിപ്പ് യാര്‍ഡില്‍ എത്തിയത്.

രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി. ഇന്ത്യ ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പടക്കപ്പല്‍. വിക്രാന്ത വീര്യം ഭാരതത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമാകാന്‍, ഇന്ത്യന്‍ നാവികക്കരുത്തിന്റെ വിളംബരമാകാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. ഷിപ്യാഡില്‍ നിര്‍മാണം പൂര്‍ത്തിയായ വിക്രാന്ത് നാവികസേനയ്ക്കു കൈമാറിക്കഴിഞ്ഞു. തദ്ദേശീയമായി വിമാന വാഹിനി രൂപകല്‍പന ചെയ്തു നിര്‍മിക്കാന്‍ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും. വിമാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടത്തിലേക്കു കൊച്ചിയുടെ സ്വന്തം ഷിപ്യാഡും.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: