17.1 C
New York
Wednesday, October 5, 2022
Home India ഏഷ്യൻ സർവകലാശാലകളിൽ മികച്ച റാങ്കിങ്ങുമായി എം.ജി. സർവകലാശാല.

ഏഷ്യൻ സർവകലാശാലകളിൽ മികച്ച റാങ്കിങ്ങുമായി എം.ജി. സർവകലാശാല.

ഏഷ്യൻ സർവകലാശാലകളിൽ
മികച്ച റാങ്കിങ്ങുമായി എം.ജി. സർവകലാശാല.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക മികവ് കണ്ടെത്തുന്നതിന് ടൈംസ് ഹയർ എജ്യൂക്കേഷൻ 2021 വർഷത്തേക്ക് നടത്തിയ റാങ്കിങ്ങിൽ 154-ാം സ്ഥാനം നേടി മികവ് പുലർത്തി മഹാത്മാഗാന്ധി സർവകലാശാല.

ഏഷ്യയിൽ നിന്നുള്ള 551 സർവകലാശാലകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയുമാണ് റാങ്കിങ്ങിനായി പരിഗണിച്ചത്.

അധ്യാപനം, ഗവേഷണം, ഗവേഷണങ്ങളുടെ ഫലപ്രാപ്തി, അധ്യാപകരിലും വിദ്യാർഥികളിലും, ഗവേഷണ പ്രബന്ധങ്ങളിലുമുള്ള സാർവദേശീയ പ്രാതിനിധ്യം, കണ്ടുപിടിത്തങ്ങൾ വ്യാവസായിക മേഖലയിലേക്ക് കൈമാറുന്നതിനുള്ള മികവ് തുടങ്ങി 13 ഇനങ്ങളിലുള്ള മാനദണ്ഡങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് യു.കെ. ആസ്ഥാനമായുള്ള അക്കാദമിക് പ്രസിദ്ധീകരണ സ്ഥാപനമായ ടൈംസ് ഹയർ എജ്യൂക്കേഷൻ റാങ്കിങ്ങ് നടത്തിയിട്ടുള്ളത്.

ഇന്ത്യയിലെ മറ്റ് പല പ്രശസ്ത സർവകലാശാലകളേയും മറികടന്നുകൊണ്ടാണ് എം.ജി. സർവകലാശാല ഇത്തവണ ഈ അപൂർവനേട്ടം കരസ്ഥമാക്കിയത്.

ജവഹർലാൽ നെഹ്രു സർവ്വകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, അമൃത വിശ്വവിദ്യാപീഠം, പഞ്ചാബ് സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങളെക്കാളെല്ലാം റാങ്കിങ്ങിൽ എം.ജി. സർവകലാശാല മുന്നിലാണ്.

എം.ജി. സർവകലാശാലയെ കൂടാതെ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി – കുസാറ്റും റാങ്കിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ട്.

വിവിധ ഐ.ഐ.ടി.കൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 37 മുതൽ 144 വരെയുള്ള സ്ഥാനങ്ങൾ നേടി റാങ്കിങ്ങിൽ മുന്നിലെത്തിയിട്ടുണ്ട്.

ചൈനയിലെ സിങ്ഹുവാ, പീക്കിംഗ് സർവകലാശാലകളാണ് റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനം നേടിയിട്ടുള്ളത്. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂർ, ഹോങ്‌കോങ് യൂണിവേഴ്‌സിറ്റി, ജപ്പാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടോക്കിയോ തുടങ്ങിയവയാണ് റാങ്കിങ്ങിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന മറ്റ് സ്ഥാപനങ്ങൾ.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: