17.1 C
New York
Thursday, August 11, 2022
Home India എയര്‍ലൈന്‍ പൈലറ്റായി അഭിനയിച്ച് 300ലധികം യുവതികളെ കബളിപ്പിച്ചു; ഗുരുഗ്രാമില്‍ 25കാരന്‍ പിടിയില്‍.

എയര്‍ലൈന്‍ പൈലറ്റായി അഭിനയിച്ച് 300ലധികം യുവതികളെ കബളിപ്പിച്ചു; ഗുരുഗ്രാമില്‍ 25കാരന്‍ പിടിയില്‍.

പൈലറ്റായി അഭിനയിച്ച് 300ലധികം യുവതികളെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഗുരുഗ്രാമില്‍ 25കാരന്‍ പിടിയില്‍. സിക്കിമിലെ ഗാങ്ടോക്ക് സ്വദേശിയായ ഹേമന്ത് ശര്‍മയാണ് ഗുരുഗ്രാം സെക്ടര്‍ 43ല്‍ പൊലീസ് പിടിയിലായത്. സ്വകാര്യ എയര്‍ലൈനുകളില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ് എയര്‍ലൈന്‍ പൈലറ്റായി അഭിനയിച്ച് ഹേമന്ത് ശര്‍മ്മ കബളിപ്പിക്കുന്നത്.

1.2 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ഗോള്‍ഫ് കോഴ്സ് റോഡിലെ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് ഹേമന്ത് പിടിയിലായത്. പൈലറ്റെന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിവന്നത്. സോഷ്യല്‍ മീഡിയയില്‍ 150ലധികം വ്യാജ പ്രൊഫൈലുകള്‍ ഇയാള്‍ ഉണ്ടാക്കിയിരുന്നു. യുവതികളുമായി സൗഹൃദത്തിലായത്തിന് ശേഷം പണം തട്ടുകയാണ് ഇയാളുടെ രീതി.

അതേസമയം യുവതികളിലാരും തന്നെ ഇയാളെ നേരിട്ട് കണ്ടിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ ഹോട്ടലില്‍ കുടുങ്ങി, പേഴ്സ് പോക്കറ്റടിച്ചു പോയി, ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ആയി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് തിരികെ നല്‍കാമെന്ന ഉറപ്പില്‍ യുവതികളില്‍ നിന്നും പണം വാങ്ങിയിരുന്നത്.

ഓരോ തട്ടിപ്പുകള്‍ക്ക് ശേഷവും ഇയാള്‍ മൊബൈല്‍ ഫോണും സിമ്മും മാറ്റിയിരുന്നു. ഇതുവരെ 100ലധികം മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ വര്‍ഷം മാത്രം 25 ലക്ഷം രൂപശര്‍മ്മ തട്ടിപ്പിലൂടെ സമ്പാദിച്ചുവെന്നും കൃത്യമായ തുക കണ്ടെത്താന്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: