എന്തു കൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നത് എന്ന് ചോദിച്ച് രാഹുലിൻ്റെ ട്വീറ്റ്
കോവിഡ് മഹാമാരിയെ കൈകാര്യംചെയ്തതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയതിന് നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
തന്നെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. എന്നെയും അറസ്റ്റ് ചെയ്യൂ എന്നും ട്വീറ്റ് പറയുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹം ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്
Facebook Comments