17.1 C
New York
Friday, January 21, 2022
Home India എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിൽ...

എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിൽ തിരിച്ചെത്തി.

വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിൽ തിരിച്ചെത്തി.

ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്.

കുടുംബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.

മകൻ അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തിൽ കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച് നിൽക്കെയാണ് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ബെക്സ് കൃഷ്ണന് രക്ഷകനായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ(45) വധശിക്ഷ യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത്.

അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി (blood money) 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: