ഇന്ധനവില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു.
ജൂൺ 11ന് രാജ്യവ്യാപകമായി പ്രതീകാത്മക പ്രതിഷേധം നടത്തുമെന്ന് പാർട്ടി അറിയിച്ചു. പെട്രോൾ പമ്പുകൾക്ക് മുമ്പിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
അതേസമയം, രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ബുധനാഴ്ച കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്.
Facebook Comments