ഇന്ധനവില കയറ്റം തുടരുന്നു.
ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്.
ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.14 രൂപയും ഡീസൽ വില 90.55 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 96.74 രൂപയായപ്പോൾ ഡീസൽ വില 92.04 രൂപയായി.
നിലവിലെ സ്ഥിതി തുടർന്നാണ് സംസ്ഥാനത്തും പെട്രോൾ വില ഉടൻ നൂറ് കടക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്ന് തുടങ്ങിയത്