ഇന്ധനവില ഇന്നും വർധിപ്പിച്ചു.
പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്.
പെട്രോൾ വില ലിറ്ററിന് 97 രൂപ കടന്നു.
തിരുവനന്തപുരത്താണ് പെട്രോൾ വില 97 രൂപ കടന്നത്.
തലസ്ഥാന ജില്ലയിൽ പെട്രോൾ ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമായി.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95.13 രൂപയും ഡീസലിന് 90.57 രൂപയുമാണ് വില.
കോവിഡും ലോക്ഡൗണുകളും ജനങ്ങള്‍ക്കു സൃഷ്ടിച്ച കൊടിയ ദുരിതങ്ങള്‍ക്കും വരുമാന, തൊഴില്‍ നഷ്ടങ്ങള്ക്കുമിടെ ഈ വര്‍ഷം മാത്രം 43 തവണ ഇന്ധന വില കൂട്ടി.