ഇന്ന് സൂര്യഗ്രഹണം; ഇന്ത്യയിലും ദൃശ്യമാകും
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദ്യശ്യമാകും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.42 മുതൽ വൈകിട്ട് 6.41 വരെ കാണാം.
റഷ്യ, ഗ്രീൻലാൻഡ്, കാനഡ എന്നിവിടങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാണ്. ഇന്ത്യയിൽ ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണ മാത്രമേ ദ്യശ്യമാകു.
കറുത്തവാവ് ദിവസം ചന്ദ്രൻ, സൂര്യനും ഭൂമിക്കും മധ്യ നേർരേഖയിൽ വരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്.
ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഡിസംബർ നാലിന് ദൃശ്യമാകും.
ഇന്നത്തെ ആകാശ വിസ്മയം നേരിട്ടു ജനങ്ങളിലെത്തിക്കാൻ നാസയും ടൈംആൻ്റ്ഡേറ്റ്.കോമും ചേർന്ന് ലൈവ് സ്ട്രീം ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://youtu.be/HMgKCOm4uOQ