ഇന്ധന വില ഇന്നും കൂട്ടി; കർണാടകത്തിൽ പെട്രോൾ വില 100 കടന്നു
ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ, ഡീസൽ വില 28 പൈസ വീതം വർധിച്ചു. ഇതോടെ കർണാടകത്തിലും പെട്രോൾ വില 100 രൂപ കടന്നു. കർണാടകത്തിലെ ബളളാരിയിലാണ് പെട്രോൾ വില 100 കടന്നത്.
നേരത്തെ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡീഷ, ജമ്മുകശ്മീർ, തെലങ്കാന എന്നിവിടങ്ങളിൽ പെട്രോൾ വില സെഞ്ചുറി കടന്നിരുന്നു.
2021 ജനുവരി ഒന്നു മുതൽ ഇതുവരെ 46 തവണ ഇന്ധനവില കൂട്ടി. കഴിഞ്ഞ 5 മാസ കാലയളവിൽ പെട്രോൾ വില 11.96 രൂപയും ഡീസൽ 12.96 രൂപയും വർധിച്ചു.
*ഇന്ധന വില*
*ഇന്ന് (തിങ്കൾ), കോട്ടയം*
പെട്രോൾ: 95.91 രൂപ
ഡീസൽ: 91.34 രൂപ