17.1 C
New York
Saturday, September 30, 2023
Home India ഇന്ധനവില വർധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കൊള്ളയുടെ വിശദാംശങ്ങൾ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ്...

ഇന്ധനവില വർധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കൊള്ളയുടെ വിശദാംശങ്ങൾ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂർ

ഇന്ധനവില വർധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കൊള്ളയുടെ വിശദാംശങ്ങൾ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂർ

കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്തെ (2014) നികുതി ഈടാക്കിയാൽ നിലവിലെ പെട്രോൾ വില വെറും 44 രൂപ മാത്രമായി കുറയുമായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ ബിജെപി സർക്കാർ തയ്യാറായാൽ പെട്രോൾ വില 37 രൂപയായി കുറയുമെന്നും കണക്കുകൾ നിരത്തി ശശി തരൂർ വിശദീകരിക്കുന്നു.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ക്രൂഡ് ഓയിൽ വില 52 ശതമാനത്തോളം കുറഞ്ഞു. 2014ൽ പെട്രോളിന്റെ അടിസ്ഥാന വിലയുടെ 50 ശതമാനമായിരുന്നു നികുതി ഈടാക്കിയിരുന്നത്. എന്നാൽ 2021 ഫെബ്രുവരിയോടെ ഇത് കുത്തനെ ഉയർത്തി നികുതി 200 ശതമാനമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2014 ലിൽ രാജ്യാന്തരവിപണിയിൽ ബാരലിന് 105 ഡോളറായിരുന്നു വില. അന്ന് പെട്രോളിന് അടിസ്ഥാന വില 48 രൂപ. നികുതി 24 രൂപ. ഇന്ത്യയിൽ പെട്രോളിന് അന്നത്തെ വില 72 രൂപ. ഈ വർഷം ഫെബ്രുവരിയിൽ രാജ്യാന്തര വിപണിയിൽ 50 ഡോളറാണ്എണ്ണവില. പെട്രോളിന് അടിസ്ഥാനവില 29 രൂപയാണിന്ന്. ആകെ നികുതിയായി ചുമത്തുന്നത് 58 രൂപ. പെട്രോളിന്റെ വില 87 രൂപയിലെത്തി. 2014ലിൽ 50 ശതമാനമായിരുന്ന നികുതി 200 ശതമാനമായി വർധിച്ചു. 2014 ലെ നികുതിനിരക്കായിരുന്നെങ്കിൽ ഒരു ലിറ്റർ പെട്രോൾ 44 രൂപയ്ക്ക് ഇന്ത്യയിൽ ലഭിക്കുമായിരുന്നു എന്ന് തരൂർ വിശദീകരിക്കുന്നു.

പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ ബിജെപി സർക്കാർ 11 തവണ വർധിപ്പിച്ചതിന് പിന്നാലെ ബജറ്റിൽ പുതുതായി അഗ്രി-ഇൻഫ്രാ സെസ് കൂടി ഏർപ്പെടുത്താനുള്ള നിർദേശത്തെയും അദ്ദേഹം വിമർശിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആദ്യ കപ്പലിന്റെ വരവ്: ബോയകൾ നിക്ഷേപിച്ചു തുടങ്ങി.

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് അടുത്ത മാസം 15ന് അടുക്കുന്ന ആദ്യ കപ്പൽ ഷെൻഹുവ–15 യെ ബെർത്തിലേക്ക് നയിച്ചു എത്തിക്കുന്നതിനു പാത തെളിയിക്കുന്നതിനുള്ള ബോയകൾ നിക്ഷേപിച്ചു തുടങ്ങി. തടസ്സങ്ങളില്ലാതെ കപ്പലിനെ ബെർത്തിലേക്ക് അടുപ്പിക്കുന്ന റൂട്ട്...

4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്

നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി 'കേരളീയ'ത്തിന്റെ വമ്പൻ സംസ്‌കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള...

വലഞ്ചുഴി ടൂറിസം പദ്ധതിക്ക് ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി വീണാ ജോര്‍ജ്.പദ്ധതി ഡിസംബറില്‍ ആരംഭിക്കും

പത്തനംതിട്ട ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന...

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു, കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം: മുഖ്യമന്ത്രി.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും വലിയ തോതിലുളള അവഗണനയാണ് സംസ്ഥാനം നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വരുമാനം നീതിയുക്തമായ രീതിയില്‍ അല്ല വിതരണം നടത്തുന്നത്. 1.9 % വിഹിതം മാത്രമാണ്...
WP2Social Auto Publish Powered By : XYZScripts.com
error: