17.1 C
New York
Tuesday, May 17, 2022
Home India ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സർക്കാർ നീക്കം; എക്സൈസ് നികുതി കുറച്ചേക്കും

ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സർക്കാർ നീക്കം; എക്സൈസ് നികുതി കുറച്ചേക്കും


ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സർക്കാർ നീക്കം; എക്സൈസ് നികുതി കുറച്ചേക്കും

ഡൽഹി: ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ എക്സൈസ് നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം അലോചിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു.

നിലവില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്സൈസ് നികുതിയും കൂടുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണക്കമ്പനികളുമായും ചില സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല.

അതേസമയം, ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് തുടരുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രണയപൂർവ്വം പ്രിയതമക്ക് … (കവിത)

നാമൊന്നായി ചേർന്നതുമുതൽ നീ ഭാഗ്യവതിയും ഞാൻ ഭാഗ്യവാനുമെന്നു നാട്ടു വർത്തമാനം ,മുൻപ് നീ ഒരു കഷ്ടപാടുകാരിയും ഞാനൊരു അപ്രസക്തനുമെന്നു പറഞ്ഞവരിന്നു മൂക്കത്തു വിരൽ വെക്കുന്നു . വിവാഹമൊരു ചോദ്യമായി നിൽക്കുന്നവർക്ക് മുൻപിൽ നാമൊരുമിച്ചു നടന്നു നീങ്ങുമ്പോൾ നിറംകൊണ്ടോ പശ്ചാത്തലങ്ങൾകൊണ്ടോ ചേർച്ചയില്ലാത്ത ഇവരെങ്ങനെ ഒരു മനസ്സായി മാറുന്നു ? എന്ന് അവർ ചോദിക്കുന്നു നിന്നെ കണ്ടതുമുതലിങ്ങോട്ടു...

വംശീയമായ പരാമർശം നടത്തിയ യാത്രക്കാരെ കാറിൽ നിന്ന് ഇറക്കിവിട്ടു ഡ്രൈവർ

പെന്‍സില്‍വാനിയ : വംശീയ പരാമർശം നടത്തിയതിന് യാത്രക്കാരിയെ കാറിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ ആണ് സംഭവം. കാർ ഡ്രൈവറായ ജെയിംസ് ബോഡേയുടെ കാറിന്റെ ഡാഷിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ...

സംസ്ഥാനത്തെ സ്ക്കൂളുകൾ ജൂൺ ഒന്നിന് തുറക്കും.

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി...

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം: ബാബു കൂടത്തിനാലിൽ പ്രസിഡന്റ്,ബിനു സഖറിയ കളരിക്കമുറിയിൽ സെക്രട്ടറി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: