ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ പ്രസിദ്ധ അനലിസ്റ്റ് ആയ അലക്സ് കെ മാത്യുസ്സ് നിര്യാതനായി . 59 വയസ്സായിരുന്നു.
ഇന്ന് കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ രോഗമായിരുന്നു.
ജിയോജിത് റിസർച്ച് ഹെഡ് ആയി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
സ്റ്റോക്ക് മാർക്കറ്റ് സംബന്ധമായി മലയാള മനോരമ, ഡി സി ബുക്സ്, ടാറ്റാ മക്ക് ഗ്രോ ഹിൽ തുടങ്ങിയ പ്രസാധകരുമായി ചേർന്ന് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
കൊല്ലത്ത് മണത്തറ കുടുംബാംഗമാണ്