റിപ്പോട്ട്: സജി മാധവൻ
ലഖ്നൗ: ഇന്ത്യയുടെ ചരിത്രത്തിൽ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്കു വിധേയമാക്കുന്നതിനുളള ഒരുക്കത്തിലാണ് ഉത്തർപ്രദേശ്. അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 2008 ഏപ്രിൽ രാജ്യം നടുങ്ങിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിനെയാണ് തൂക്കിലേറ്റാനുള്ള നടപടികൾ മധുരയിലെ ജയിലിൽ ആരംഭിച്ചു. പ്രതിയെ എന്ന് തൂക്കിലേറ്റും എന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
2008 ഏപ്രിലിലാണ് ഉത്തർപ്രദേശിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത് ഷബ്നവും കാമുകനുമായ സലീമും ചേർന്ന് അതിക്രൂരമായി ഷബ്നത്തിൻ്റെ കുടുംബത്തിലെ ഏഴുപേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഷബ്നത്തിൻ്റെ കുടുംബം സലീമുമായുള്ള ബന്ധം എതിർക്കും എന്ന് കരുതിയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചത്. കൂട്ടക്കൊലക്കു ശേഷം ഷബ്നത്തെയും സലീമിനെയും പോലീസ് പിടികൂടി. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് 2010 ജൂലൈയിൽ ഉത്തർപ്രദേശ് ജില്ലാ കോടതി രണ്ടുപേരെയും തൂക്കിലേറ്റാൻ വിധിച്ചത്. ഇതിനെതിരെ ഇവർ രണ്ടുപേരും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. ദയാഹർജിയും രാഷ്ട്രപതി തള്ളിയതോടെ ശിക്ഷാ നടപടി ക്രമങ്ങൾ ആരംഭിച്ചത്. ഷബ്നം ബറേലിയിലെ ജയിലിലും സലിം ആഗ്രയിലെ ജയിലിലുമാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ആദ്യമായി തൂക്കിലേറ്റപ്പെട്ടുന്ന് ആദ്യ വനിത ഷബ്നമായിരിക്കുമെന്നാണ് ജയിൽ അധികൃതർ പറയുന്നത്. മധുരയിലെ ജയിലിൽവെച്ചാകും ഷബ്നത്തിൻ്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോർട്ട്. മരണ വാറൻ്റ്ന് ശേഷം ഷബ്നത്തിൻ്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മധുര ജയിൽ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ പറഞ്ഞത് . ജയിലിൽ ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.