ദൽഹി:ഇന്ത്യയിൽ ജനുവരി 16 മുതൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും.
ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടുന്ന മൂന്നൂകോടിയാളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.
തുടർന്ന് അമ്പതുവയസ്സിനു മുകളിൽ പ്രായമുള്ളവരും അമ്പതുവയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരും ഉൾപ്പെടുന്ന 27 കോടിയോളം ആളുകൾക്കും വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്തെ കോവിഡ് സാഹചര്യവും വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.
കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു