17.1 C
New York
Tuesday, March 28, 2023
Home India ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു.

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു.

ഇന്ത്യയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് രാജ്യത്തെ ആകെ കേസുകളുടെ എണ്ണം ഒരു കോടി പിന്നിട്ടത്.

അമേരിക്കയ്ക്ക് ശേഷം കോവിഡ് ബാധിതർ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കണക്കുകൾ പറയുന്നത്. എന്നാൽ യൂറോപ്പിലും അമേരിക്കയിലുമടക്കം ഈ ഘട്ടത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

യുഎസിൽ രണ്ടു മുതൽ രണ്ടര ലക്ഷം വരെയാണ് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ വർധന.

ബ്രസീലിൽ ഇത് അരലക്ഷത്തോളമാണ്. യുകെ, ഇറ്റലി, റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ 20000 ത്തോളം കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

സെപ്റ്റംബർ മധ്യമാണ് ഇന്ത്യയിൽ ഏറ്റവും മോശം കാലഘട്ടം. ഈ ഘട്ടത്തിൽ രാജ്യത്ത് ഒരു ദിവസം 90,000 ത്തിന് മുകളിലായിരുന്നു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി രാജ്യത്ത് പിന്നീട് പുതിയ കേസുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയായിരുന്നു. സെപ്റ്റംബർ മൂന്നാംവാരത്തിൽ 10 ലക്ഷത്തിലധികമായിരുന്നു സജീവമായ കേസുകളെങ്കിൽ ഇപ്പോൾ അത് വെറും മൂന്ന് ലക്ഷം മാത്രമാണ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രൊഫ. കോശി വർഗീസ് (ബാബിലൂ) (63) ഡാളസിൽ  നിര്യാതനായി.

2023 മാർച്ച് 25 ശനിയാഴ്ച വെളുപ്പിനാണ് കോശി വർഗീസ് (ബാബിലൂ) നിര്യാതനായത്. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്...

ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന...

സിപിഎം പുറത്താക്കിയ ലോക്കൽ കമ്മിറ്റിയംഗം മരിച്ച നിലയിൽ.

കണ്ണൂർ: സിപിഎം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം മുരളീധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വലിയ വെളിച്ചത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത്...

അഴിയൂരില്‍ ഒന്നരേക്കര്‍ അടിക്കാടിന് തീപിടിച്ചു; കെട്ടിടത്തിലേക്കും തീ ഭാഗികമായി പടര്‍ന്നു.

കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ അണ്ടിക്കമ്പനിക്ക് സമീപം അടിക്കാടിന് തീപിടിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്‍റെ ഭൂമിയിലാണ് തീപിടുത്തം. ഒരേക്കറോളം സ്ഥലത്തെ അടിക്കാട് കത്തി. മാഹി, വടകര എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ്...
WP2Social Auto Publish Powered By : XYZScripts.com
error: