ദൽഹി: ജൂൺ : 4:ഇന്ത്യയില്‍ ഇന്ന് 1.32 ലക്ഷം പുതിയ കൊവിഡ് കേസുകള്‍.
24 മണിക്കൂറിനിടെ 2,713 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
2.07 ലക്ഷം പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 16.35 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 15,229 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 57.91 ലക്ഷമായി ഉയര്‍ന്നു. കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.