ഇന്ത്യയിലെ കേവിഡ് സാഹചര്യം കഴിഞ്ഞ ഏതാനും ആഴ്ചകളായി മോശം അവസ്ഥയിൽനിന്ന് വളരെ മോശമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താവ്
വൈറസ് ഇപ്പോഴും വളരെ സജീവമായി നിലനിൽക്കുകയാണ്. നമുക്ക് പ്രതിരോധിക്കാൻ കഴിയുമെന്ന് കരുതുമ്പോൾ വീണ്ടും കുതിച്ചുയരുകയാണെന്ന് വാക്സിൻ അഡ്മിനിസ്ട്രേഷൻ നാഷണൽ എക്സ്പേർട്ട് കമ്മിറ്റി ചെയർമാൻ വി.കെ പോൾ പറഞ്ഞു.
നിലവിലെ കോവിഡ് വ്യാപനത്തിൽ വകഭേദം വന്ന വൈറസുകൾക്ക് പങ്കുണ്ടെന്ന വാർത്ത അദ്ദേഹം നിഷേധിക്കുകയും ചെയ്തു. ആളുകൾ മാസ്ക് ധരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
പഞ്ചാബ് വേണ്ടത്ര പരിശോധനകൾ നടത്തുകയോ രോഗികളെ ശരിയായി ക്വാറന്റൈനിലാക്കുകയോ ചെയ്യുന്നില്ല. മഹാരാഷ്ട്രയിൽ നിലവിൽ 3.37 ലക്ഷം കോവിഡ് രോഗികളാണുള്ളത്പരിശോധനയും ക്വാറന്റൈൻ ചെയ്യലും കർണാടക മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വി.കെ പോൾ ചൂണ്ടിക്കാട്ടി.