ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക മേഘ രാജഗോപാലിന് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുലിസ്റ്റര്‍ പുരസ്‌കാരം.
ചൈനയുടെ രഹസ്യ തടങ്കല്‍ പാളയങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക മേഘ രാജഗോപാലിന് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുലിസ്റ്റര്‍ പുരസ്‌കാരം.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോക്കല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം നീല്‍ ബേദിയെന്ന ഇന്ത്യന്‍ വംശജയ്ക്കാണ്.
ഷിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് ഉയ്ഗുര്‍ മുസ്്‌ലിംകളെ 2017ല്‍ തടവിലാക്കിയതിനു ശേഷം മേഘ തടങ്കല്‍പാളയങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. എവിടെയാണ് തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താനായി ആയിരക്കണക്കിനു സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.