പ്രശസ്ത ആർട്ടിസ്റ്റ് എസ്. ഇളയരാജ(43) അന്തരിച്ചു.
കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഗുരുതരമാവുകയും പിന്നീട് ഹൃദയാഘാതം വരികയുമായിരുന്നു.
തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള സെമ്പിയാവരമ്പിൽ ഗ്രാമത്തിലാണ് ഇളയരാജ ജനിച്ചത്. ചെന്നൈയിലെ ഫൈൻ ആർട്ട്സ് കോളേജിൽനിന്ന് ചിത്രരചന പഠിച്ചു. ചിത്രരചനയിലെ റിയലിസമാണ് ഇളയരാജയെ പ്രശസ്തനാക്കിയത്.