ആസാമിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയാൽ പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
തേജ്പുരിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്ത് എല്ലായിടത്തും പൗരത്വ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ബിജെപി സംസാരിക്കുന്നുണ്ടെങ്കിലും ആസാമിൽ എത്തുമ്പോൾ അവർ മൗനം പാലിക്കുകയാണ്. സംസ്ഥാനത്ത് ഈ വിഷയം സംസാരിക്കാൻ ബിജെപി നേതാക്കൾ ഭയക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് എല്ലാ മാസവും 2000 രൂപ വീതം നല്‍കുമെന്നും എല്ലാ വീടുകളിലും സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്‍കുമെന്നും പ്രിയങ്ക വാഗ്ദാനം ചെയ്തു.