നിരഞ്ജൻ അഭി
ദില്ലി : ആയുധക്കയറ്റുമതിയിൽ ഭാരതം വൻ കുതിച്ചു ചാട്ടം നടത്തുമെന്ന് ലോക പ്രതിരോധ വിദഗ്ദർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വർഷം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 42 രാജ്യങ്ങൾക്കാണ് ഇന്ത്യ ആയുധങ്ങൾ വിറ്റത്.ഈ വർഷം കൂടുതൽ രാജ്യങ്ങൾ സമീപിച്ചതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ ബ്രഹ്മോസ്,ആകാശ് മിസൈലുകൾക്കായി നിരവധി രാജ്യങ്ങളാണ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ക്യാബിനറ്റ് സമിതിയുടെ അന്തിമ സുരക്ഷ അനുമതി കാത്തിരിക്കുകയാണ് ഇവയുടെ വിൽപ്പനയ്ക്ക്. ഇതിന് അനുമതി ലഭിച്ചാൽ ലോകത്തിലെ മുൻനിര ആയുധ വ്യാപാര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും എത്തും. നിരവധി ഗൾഫ് രാജ്യങ്ങളും, ആഫ്രിക്കൻ രാജ്യങ്ങളും ഫിലിപ്പിൻസ്, ഇൻഡോനീഷ്യ,സൗത്ത് കൊറിയ പോലുള്ള രാജ്യങ്ങളും ബ്രഹ്മോസിനു വേണ്ടി കാത്തിരിക്കുകയാണ്.
ആത്മ നിർഭത് ഭാരത് പോലുള്ള പദ്ധതികൾ മൂലവും നിരവധി ആയുധ നിർമ്മാണവും കയറ്റുമതിയും ഇന്ത്യക്ക് വൻ വിദേശ നാണ്യം നേടിത്തരാൻ തുടങ്ങിയിരിക്കുന്നു.
പ്രതിരോധ രംഗത്തെ കണ്ടുപിടുത്തങ്ങളും നിർമ്മാണവും നടത്തുന്ന ഇന്ത്യയുടെ ഡി.ആർ.ഡി.ഓ ലോകത്തിലെ ഏറ്റവും മികച്ചതും വിലകുറഞ്ഞതുമായ നിരവധി ആയുധങ്ങളുടെ പണിപ്പുരയിലാണ്.
നിലവിൽ ഇന്ത്യയുടെ ബ്രഹ്മോസ്, ആകാശ് മിസൈലുകൾക്കായി വൻ ഓർഡറുകളാണ് ലഭിച്ചിട്ടുള്ളത്.
നിരഞ്ജൻ അഭി.