17.1 C
New York
Saturday, July 31, 2021
Home India ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.

ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.

ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.

അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്ക്കോടതി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

അതേസമയം മുൻകൂർ ജാമ്യം തേടി കൊണ്ടുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ വേണ്ടി മാറ്റിവെച്ചു.

അഡ്വ.പി വിജയഭാനുവാണ് ആയിഷ സുൽത്താനയ്ക്ക് വേണ്ടി ഹാജരായത്.

ജൈവായുധ പരാമർശം നടത്തിയത് അബദ്ധത്തിലാണ്. അത് തെറ്റാണെന്ന് മനസിലായപ്പോൾ തന്നെ ആയിഷ മാപ്പു പറഞ്ഞിരുന്നതായും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

അതേസമയം ഞായറാഴ്ച കവരത്തി പോലീസ് സ്റ്റേഷനിൽ ആയിഷ സുൽത്താന ​ഹാജരാകണം.

അറസ്റ്റ് രേഖപ്പെടുത്തിയാലും ഇവരുടെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...
WP2Social Auto Publish Powered By : XYZScripts.com