17.1 C
New York
Thursday, June 30, 2022
Home India ആഭ്യന്തര വ്യോമഗതാഗതം പിടിച്ചെടുക്കാനൊരുങ്ങി എയർ ഇന്ത്യ.

ആഭ്യന്തര വ്യോമഗതാഗതം പിടിച്ചെടുക്കാനൊരുങ്ങി എയർ ഇന്ത്യ.

ഇന്ത്യയിലെ ആഭ്യന്തര വ്യോമഗതാഗതരംഗം പിടിച്ചെടുക്കാനൊരുങ്ങി എയർ ഇന്ത്യ. സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള വിസ്താര ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് എയർ ഇന്ത്യ തുടക്കം കുറിച്ചത്. എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാൻ അനുമതി തേടി ആന്റി ട്രസ്റ്റ് റഗുലേറ്റർ കമ്മീഷനെയും എയർ ഇന്ത്യ സമീപിച്ചിട്ടുണ്ട്.

എയർ ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെ വിസ്താര എയർലൈൻസിൽ ആണ് ഇപ്പോൾ ടാറ്റാ സൺസിന് കണ്ണുള്ളത്. നിലവിൽ വിസ്താരയുടെ 51% ഓഹരികൾ ടാറ്റാ സൺസിന്റെ കൈവശവും 49% ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ കൈവശവുമാണുള്ളത്. വിമാന യാത്രക്കാരുടെ എണ്ണത്തിൽ 97.9% ഇടിവാണ് സിംഗപ്പൂർ എയർലൈൻസ് കഴിഞ്ഞ സാമ്പത്തിക വർഷം നേരിട്ടത്. എയർ ഇന്ത്യയുടെ നഷ്ടമാകട്ടെ 5422 കോടി രൂപയും. ഈ സാഹചര്യത്തിലാണ് വിസ്താരയെ പൂർണമായും സ്വന്തമാക്കാൻ എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്തിനുള്ളിൽ രാജ്യത്തെ മൊത്തം ആഭ്യന്തര വിമാനയാത്രാ വരുമാനത്തിന്റെ 18.7% ലഭിച്ചത് വിസ്താരയ്ക്കാണ്. ലയനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ 2023 ഡിസംബർ വരെ സിംഗപ്പൂർ എയർലൈൻസ് സമയം ചോദിച്ചിട്ടുണ്ട്. എന്നാൽ ലയനത്തിന്റെ സൂചന നൽകിയാണ് മുൻ സിംഗപ്പൂർ എയർലൈൻസ് സ്‌കൂട്ടിന്റെ സിഇഒ ആയിരുന്ന കെമ്പെൽ വിൽസണെ എയർ ഇന്ത്യ സിഇഒ ആക്കിയത്. എയർ ഏഷ്യ ഇന്ത്യയുടെ നല്ലൊരു വിഭാഗം ഓഹരികളും ടാറ്റാ സൺസിന്റെ ഉടമസ്ഥതയിൽ ആണ്. മലേഷ്യൻ കമ്പനിയായ എയർ ഏഷ്യയുടെ ഇന്ത്യൻ ഉപകമ്പനി എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റാ സൺസ് ആന്റി ട്രസ്റ്റ് റഗുലേറ്റർ കോമ്പറ്റീഷൻ കമ്മീഷന്റെ അനുമതി തേടിയിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: