അമരാവതി: ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ കെ.റോസയ്യ അന്തരിച്ചു. 88 വയസായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോസയ്യ ആന്ധ്രയില്‍ പിസിസി പ്രസിഡന്റ് ആയിരുന്നു. എംപിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2009 സെപ്‌തംബർ 3 മുതൽ 2010 നവംബർ 24 വരെ മുഖ്യമന്ത്രിയായിരുന്നു.
1979 മുതൽ വിവിധ കോൺഗ്രസ് സർക്കാരുകളിൽ മന്ത്രിയായിരുന്നു.
രാജ്യത്ത് ഒരു സംസ്‌ഥാനത്ത് തുടർച്ചയായി 7 തവണ ബജറ്റ് അവതരിപ്പിച്ചു റെക്കോർഡിട്ട വ്യക്‌തിയാണ് റോസയ്യ. മൊത്തം 16 തവണയാണു റോസയ്യ ബജറ്റ് അവതരിപ്പിച്ചത്.
വൈ.എസ്. രാജശേഖര റെഡ്‌ഡിയുടെ അപകട മരണത്തിനു ശേഷമാണു അദ്ദേഹം മുഖ്യമന്ത്രിയായത്.