ആന്ധ്രാപ്രദേശിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് സ്ത്രീകൾ ഉൾപ്പെടെ 14 പേർ മരിച്ചു.
ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. ആന്ധ്രയിലെ കർണൂലിൽ ദേശീയപാത 44ലാണ് അപകടമുണ്ടായത്.
നാല് കുട്ടികൾ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇതിൽ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. രാജസ്ഥാനിലെ അജ്മറിലേക്ക് തീർഥാടനത്തിന് പോയവരായിരുന്നു ഇവർ. ഇവർ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡർ മറികടന്ന് എതിരെ വന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പുലർച്ചെ നാലിനാണ് അപകടം നടന്നത്. 18 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു