17.1 C
New York
Thursday, August 11, 2022
Home India ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ പൊട്ടി വീണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത്.

പോസ്റ്റിൽ വണ്ടി ഇടിച്ച ഉടൻ ഡ്രൈവര്‍ ചാടി പുറത്തിറങ്ങി. യാത്രക്കാർക്ക് ഇറങ്ങാൻ കഴിയുന്നതിന് മുമ്പ് തീ പിടിക്കുകയായിരുന്നുവെന്ന് തടിമാരി എസ്.ഐ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം ഉടൻ തന്നെ അധികൃതർ വിച്ഛേദിച്ചു. തുടർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുണ്ടാപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള തൊഴിലാഴികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: