17.1 C
New York
Wednesday, August 17, 2022
Home India അസമില്‍ ദുരിതം നിറച്ച് പെരുമഴ; 45 ലക്ഷം പേരെ ബാധിച്ചു, മരണസംഖ്യ 107 ആയി.

അസമില്‍ ദുരിതം നിറച്ച് പെരുമഴ; 45 ലക്ഷം പേരെ ബാധിച്ചു, മരണസംഖ്യ 107 ആയി.

അസമിനെ ദുരിതത്തിലാഴ്ത്തി പേമാരി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 107 ആയി. ഇതില്‍ 17 പേര്‍ മണ്ണിടിച്ചിലിലാണ് മരിച്ചത്.

കച്ചാർ, ബാർപേട്ട എന്നിവിടങ്ങളിൽ നിന്ന് രണ്ടും ധുബ്രിയിൽ നിന്നും ബജാലി, താമുൽപൂർ ജില്ലകളിൽ നിന്ന് ഓരോന്നുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,536 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ നട്ടംതിരിയുകയാണ്. 10.32 ലക്ഷത്തിലധികം ആളുകളെ ബാധിച്ച ബാർപേട്ട ജില്ലയാണ് തൊട്ടുപിന്നിൽ. ഇവിടെ 5.03 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

30 ജില്ലകളെയാണ് പ്രളയം സാരമായി ബാധിച്ചത്. 759 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.84 ലക്ഷം പേരാണ് കഴിയുന്നത്. ധുബ്രി, ശിവസാഗർ, നാഗോൺ ജില്ലകളിൽ ബ്രഹ്മപുത്ര, ദിസാങ്, കോപിലി നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.അസമിലെ വെള്ളപ്പൊക്ക സാഹചര്യം കേന്ദ്രം തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളി മറികടക്കാൻ എല്ലാ സഹായവും നൽകാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ”കരസേനയുടെയും എൻ.ഡി.ആർ.എഫിന്‍റെയും സംഘങ്ങൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുണ്ട്. അവർ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുകയും ദുരിതബാധിതരെ സഹായിക്കുകയും ചെയ്യുന്നു” പ്രധാനമന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ 173 റോഡുകൾക്കും 20 പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 100869.7 ഹെക്ടറിലെ വിളകളെയും 33,77,518 മൃഗങ്ങളെയും പ്രളയം ബാധിച്ചു. 84 മൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: