17.1 C
New York
Wednesday, December 1, 2021
Home India അതിര്‍ത്തി ലംഘനം തുടര്‍ന്നാല്‍ ഇനിയും മിന്നലാക്രണം, മുന്നറിയിപ്പുമായി അമിത് ഷാ.

അതിര്‍ത്തി ലംഘനം തുടര്‍ന്നാല്‍ ഇനിയും മിന്നലാക്രണം, മുന്നറിയിപ്പുമായി അമിത് ഷാ.

ന്യൂഡല്‍ഹി: വേണ്ടി വന്നാല്‍ ഇനിയും മിന്നാലാക്രമണം നടത്തുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ.

ആക്രമണങ്ങള്‍ ഞങ്ങള്‍ സഹിക്കില്ല. നിങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ മിന്നാലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. 

ജമ്മു കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടേയും നേതൃത്വത്തില്‍ നടന്ന മിന്നലാക്രമണം മറ്റൊരു സുപ്രധാന നടപടിയായിരുന്നു.

തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിര്‍ത്തിയില്‍ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു.  ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിക്കരുതെന്ന് ഞങ്ങള്‍ ഇതിലൂടെ സന്ദേശം നല്‍കി. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ പരസ്പരം പ്രതികരിക്കേണ്ട കാലമാണ്’ അമിത് ഷാ പറഞ്ഞു.

ഗോവയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ഉറി ഭീകരാക്രമണത്തിന് മറുപടിയായിട്ട് 2016-ലാണ് ഇന്ത്യ പാകിസ്താനില്‍ മിന്നാലാക്രമണം നടത്തിയത്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഫിലാഡൽഫിയ: ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച മാപ്പ് ( MAP) ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടക്കും. വൈകുന്നേരം 6.30നാണ് പ്രോഗ്രാം. അഡ്രസ്: 7733...

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...
WP2Social Auto Publish Powered By : XYZScripts.com
error: