17.1 C
New York
Thursday, March 23, 2023
Home India അടുത്തമാസം മുതൽ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അധികചാർജ് കൊടുക്കേണ്ടിവരും.

അടുത്തമാസം മുതൽ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അധികചാർജ് കൊടുക്കേണ്ടിവരും.

അടുത്ത മാസം മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഉപഭോക്താവിൽ നിന്ന് ബാങ്കുകൾ അധിക ചാർജ്ജ് ഈടാക്കും. മാസംതോറും സൗജന്യമായി ഇടപാട് നടത്താൻ അനുവദിച്ചിരിക്കുന്ന പരിധി കടന്നാലാണ് അധിക ചാർജ് ഈടാക്കുക. ഇതുസംബന്ധിച്ച് റിസർവ് ബാങ്കിന്റെ ഉത്തരവ് നടപ്പാക്കാൻ ഒരുങ്ങുകയാണ് ബാങ്കുകൾ.

നിലവിൽ സ്വന്തം ബാങ്കിന്റെ എടിഎമ്മിൽ പ്രതിമാസം അഞ്ചു ഇടപാടുകൾ വരെ സൗജന്യമായി നടത്താൻ അനുവദിച്ചിട്ടുണ്ട്. ഇതര ബാങ്കുകളുടെ എടിഎമ്മിൽ മെട്രോ നഗങ്ങളിൽ മൂന്ന് തവണ വരെയും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചുതവണ വരെയും സൗജന്യമായി ഇടപാട് നടത്താം. നിലവിൽ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 20 രൂപയും നികുതിയും ചേർന്ന തുകയാണ് ഉപഭോക്താവിൽ നിന്ന് ചാർജ്ജായി ബാങ്കുകൾ ഈടാക്കുന്നത്. ഇത് ജനുവരി ഒന്നുമുതൽ 21 രൂപയായി മാറും. 21 രൂപയ്ക്കൊപ്പം നികുതിയും ചേർന്ന തുക ഉപഭോക്താവിൽ നിന്ന് ഈടാക്കാനാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്.

ബാങ്കുകളുടെ ഇന്റർ ചെയ്ഞ്ച് ഫീ ഉൾപ്പെടെ വിവിധ ചെലവുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചാർജ്ജ് കൂട്ടാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. പുതിയ ചാർജ് ജനുവരി ഒന്നിന് നിലവിൽ വരുമെന്ന് ജൂണിന് പുറത്തിറക്കിയ റിസർവ് ബാങ്കിന്റെ ഉത്തരവിൽ പറയുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: