17.1 C
New York
Thursday, June 30, 2022
Home India അഞ്ചുവയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാംക്ലാസിൽ പ്രവേശനത്തിന് അർഹതയില്ല.

അഞ്ചുവയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാംക്ലാസിൽ പ്രവേശനത്തിന് അർഹതയില്ല.

അതത് വർഷം ജൂൺ ഒന്നിന് അഞ്ചുവയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാംക്ലാസിൽ പ്രവേശനത്തിന് അർഹതയുണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്കൂൾമാന്വലിന്റെ കരട് വ്യക്തമാക്കുന്നു. മൂന്നാംവയസ്സിൽ ആരംഭിക്കുന്ന പ്രീ-സ്കൂൾ പഠനത്തിനുശേഷമാവണം പ്രൈമറി ക്ലാസുകളിലെ പ്രവേശനമെന്നാണ് ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്നത്.

ഇത് നിലനിൽക്കെയാണ് ഇക്കാര്യത്തിൽ സംസ്ഥാനം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് 18 വയസ്സുവരെ സ്കൂൾപ്രവേശനത്തിന് അനുമതി നൽകും.

സ്കൂളിൽ മലയാളത്തിന് ഒരു ഡിവിഷൻ നിർബന്ധമായിരിക്കണമെന്നും ഇംഗ്ലീഷ് മീഡിയം ആരംഭിക്കണമെങ്കിൽ 30 കുട്ടികളുണ്ടാകണമെന്നും നിർദേശിക്കുന്നു. തുടർവർഷങ്ങളിൽ കുട്ടികൾ കുറഞ്ഞാലും ക്ലാസ് നടത്താം. 60 കുട്ടികളുണ്ടെങ്കിൽ രണ്ടുഡിവിഷൻ ആരംഭിക്കാം. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലാണ് പുതുതായി ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ അനുവദിക്കുക.

സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ ഒരുഫീസും ഈടാക്കരുത്. ഒമ്പത്, 10 ക്ലാസുകളിൽ അഡ്മിഷൻഫീസും സ്പെഷ്യൽഫീസും ഈടാക്കും. ഹയർസെക്കൻഡറിയിലെ ഫീസ് നിരക്ക് അതത്വർഷത്തെ പ്രോസ്പെക്ടസിൽ വ്യക്തമാക്കും.

മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്ത കരടിൽ പൊതുവിദ്യാഭ്യാസവകുപ്പ് പ്രാഥമിക ചർച്ച ആരംഭിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജീവൻ ബാബു, അധ്യാപകസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: