തുമ്പ കൊണ്ടുള്ള ഗുണങ്ങൾ നോക്കാം
നാട്ടുവൈദ്യത്തില്‍ തുമ്പ കൊണ്ട് അനവധി പ്രയോഗങ്ങളുണ്ട്.
1. തുമ്പയിലനീര് രണ്ടു തുള്ളി വീതം മൂക്കില്‍ നസ്യം ചെയ്‌താല്‍ ശിരസ്സിലെ കഫക്കെട്ട് മാറും.
2. തുമ്പയിലനീര് രണ്ടു തുള്ളി വീതം നസ്യം ചെയ്താന്‍ പീനസം | Sinusitis, തന്മൂലം ഉണ്ടാകുന്ന തലവേദന എന്നിവ ശമിക്കും.
3. തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
4. തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
5. തുമ്പക്കുടം കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഗുദത്തില്‍ വെച്ചാല്‍ ഉദരകൃമികള്‍ പുറത്തേക്ക് ഇറങ്ങിവരും.
6. തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ വിരഛര്‍ദ്ദി ശമിക്കും.
7. തുമ്പ സമൂലം കഷായം വെച്ചു കഴിച്ചാല്‍ ഗ്രഹണിയും വയറ്റിലെ വ്രണങ്ങളും (അള്‍സര്‍) മാറും
8. തുമ്പപ്പൂവ് ഒരുപിടി, ഒരു ഔണ്‍സ് ചെന്തെങ്ങിന്‍കരിക്കിന്‍വെള്ളത്തില്‍ അരച്ചു കലക്കി കഴിച്ചാല്‍ ഏതു പനിയും മാറും.
9. തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം | പനി ശമിക്കും
10. തുമ്പപ്പൂവ്, പൂവാങ്കുറുന്തല്‍, തുളസിയില, കുരുമുളക്, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും
പ്രിയ ബിജു ശിവകൃപ✍