മുഖ കാന്തി വർദ്ധിപ്പിക്കുന്നതിനുള്ള കുറച്ചു പൊടിക്കൈകൾ താഴെകൊടുത്തിരിക്കുന്നു..
1.വെളുത്തുള്ളി നീരെടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം…….
2. മുഖ കാന്തിക്ക്
ഒരു ടേബിൾ സ്പൂൺ ശർക്കരയും ഒരു ടീസ്പൂൺ തേനും കുറച്ച് തുള്ളി നാരങ്ങ നീരും എടുക്കുക. ഈ മൂന്ന് ചേരുവകളും ഒരു പാത്രത്തിലേക്ക് പകർത്തി നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 10 മിനിറ്റ് നേരം വയ്ക്കുക. ശേഷം, ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. നിങ്ങൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പ്രക്രിയ ആവർത്തിക്കാം.
3. കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക.മുഖകാന്തിക്ക് വളരെ നല്ലതാണ്
4. പഴം നന്നായി ഉടച്ചു മുഖത്ത് അരമണിക്കൂർ മാസ്കിട്ടാൽ മുഖകാന്തി വർദ്ധിക്കും
5. മുഖത്തെ എണ്ണമയം നീക്കാൻ കടലമാവ് തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. ഇത് ചർമ്മത്തിലെ അധിക എണ്ണമയത്തെ തുടച്ചു നീക്കുന്നു. അതിലൂടെ മുഖത്തെ ഒട്ടൽ മാറിക്കിട്ടും. ഈ പായ്ക്ക് മുഖത്ത് ഇടുന്നതിന് മുൻപ് മുഖം ഒന്ന് കഴുകുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക. എന്നിട്ട് മാത്രമേ ഈ പായ്ക്ക് അതായത് കടലമാവിൽ തൈര് ചേർത്ത ഈ പായ്ക്ക് പുരട്ടാവൂ. മുഖത്ത് പായ്ക്ക് ഒന്ന് ഉണങ്ങി തുടങ്ങുമ്പോൾ നിങ്ങൾക്ക് തണുത്ത വെള്ളത്തിൽ കഴുകാം.
… നിത്യജീവിതത്തിൽ നമ്മെ മിക്കപ്പോഴും അലട്ടുന്ന ഒന്നാണ് വയറു വേദന… ഇതകറ്റാനുള്ള ചില നുറുങ്ങുകൾ പങ്കു വയ്ക്കുന്നു…
1.മോരും ജീരകവും മിക്സ് ചെയ്തു കഴിക്കുക
2.നാരങ്ങ നീര് ചെറു ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുക
3.പുതിനയില്ല ചവച്ചു കഴിക്കുക
4.ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കുന്നത് നന്നായിരിക്കും
5.കൃഷ്ണതുളസിയുടെ നീര് വെറും വയറ്റിൽ കുടിക്കുക
പ്രിയ ബിജു ശിവകൃപ