വൃക്കയുടെ ആരോഗ്യം ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും വൃക്കയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് തിരിച്ചറിയാന്‍ സമയം വൈകുന്നു. വൃക്കരോഗങ്ങള്‍ ബാധിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. വൃക്കരോഗം അവസാന ഘട്ടത്തിലെത്തിയാല്‍ ഡയാലിസിസോ വൃക്ക മാറ്റി വയ്ക്കലോ മാത്രമാണ് പരിഹാരം.
പ്രമേഹം, അമിതവണ്ണം, പുകവലി, പ്രായം, പോളിസിസ്റ്റിക് വൃക്കരോഗം അല്ലെങ്കില്‍ മറ്റ് വൃക്കരോഗങ്ങള്‍, ഹൃദ്രോഗം, ആവര്‍ത്തിച്ചുള്ള വൃക്ക അണുബാധ എന്നിവ വൃക്കരോഗത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങളാണ്. ഛര്‍ദ്ദി, ബലഹീനത, ഉറക്കക്കുറവ്, മൂത്രത്തിന്റെ അളവ് കുറയുക, പാദങ്ങളില്‍ വീക്കം, ചൊറിച്ചില്‍, രക്താതിമര്‍ദ്ദം, ശ്വസിക്കാന്‍ പ്രയാസം എന്നിവ വൃക്കതകരാറിന്റെ ലക്ഷണങ്ങളാണ്.
നിങ്ങളുടെ കൈകളിലും കാലുകളിലും നീര്‍വീക്കം ഉണ്ടാക്കുന്ന ദ്രാവകം നിലനിര്‍ത്തല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിളര്‍ച്ച, ഹൃദ്രോഗം, ദുര്‍ബലമായ അസ്ഥികള്‍, അസ്ഥി ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത എന്നിവ കേന്ദ്ര നാഡീവ്യൂഹത്തെ തകരാറിലാക്കുന്നു. നിങ്ങള്‍ക്ക് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കില്‍, പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തുക.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളെ ബാധിക്കാം. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക എന്നതാണ്. മരുന്ന് കഴിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുക.
ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാനും വൃക്കരോഗ സാധ്യത കുറയ്ക്കാനും പതിവ് വ്യായാമം സഹായിക്കും. പുകവലി ശ്വാസകോശങ്ങളെ മാത്രമല്ല, വൃക്കകളെപ്പോലും ബാധിക്കുന്നു. പുകവലി ശീലം ഉപേക്ഷിക്കുന്നത് ഒരു വ്യക്തിക്ക് വിവിധ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.