തലവേദന ചെറുതും, വലുതുമായ പല രോഗങ്ങളുടേയും പുറംലക്ഷണം മാത്രമാണ്.
സാധാരണ തലവേദനക്കാണെങ്കിൽ ഗൃഹവൈദ്യം ഫലപ്രദമാണ്. ആപ്പിൾ, ബദാo, പപ്പായചീര, വെള്ളരിക്ക, ഓറഞ്ച്,ഇളനീർ എന്നിവ ഇടക്കെല്ലാം കഴിക്കുന്നത്
നല്ലതാണ്. ശീമതി ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹവൈദ്യം എന്ന പംക്തിയുടെ പത്താം അദ്യായത്തിൽ തലവേദന മാറാനുള്ള പൊടികൈകളുമായി എത്തുന്നത്
പ്രദീപ് കുമാർ
പൊടിക്കൈ.
- കുന്നിക്കുരുവും, കുന്നിയുടെ വേരും അരച്ച് നെയ്യിൽ ചാലിച്ചു നെറ്റിയിൽ പുരട്ടുക.
2. ഏലക്ക, ചുക്ക്, ജീരകം, ഇവ തുല്യമെടുത്തുകൽക്കണ്ടവും, തിപ്പലി
യും കൂട്ടാം പൊടിച്ചു ചേർത്ത് കഴിക്കുക.
3. വെളുത്തുള്ളി ചതച്ച്നെറ്റിയിൽ ഇടുക.
4. മല്ലിയിലയും, ചന്ദനവും അരച്ച് ചേർത്ത് നെറ്റിയിൽ നല്ലവണ്ണം പൂശുക.
5. ചന്ദനം ചാണയിൽ അരച്ചു നെറ്റിയിൽ നല്ല കനത്തിൽ പുരട്ടുക. ഓരോ മണിക്കൂർ ഇടവിട്ട് ഇങ്ങനെ ചെയ്യുക.
6. ജാതിക്ക കാടിവെള്ളത്തിൽ അരച്ച് നെറ്റിയിലിടുക.
7. പുതീനയില അരച്ചുനെറ്റിയിൽ പുരട്ടുക.
പ്രദീപ് കുമാർ
________________________________________________________________
മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യം പoക്തിയിലേക്ക് രചനകൾ അയക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക
ജിത ദേവൻ
എഡിറ്റോറിയൽ അസിസ്റ്റന്റ്
മലയാളി മനസ്സ് യു. എസ്. എ
വാട്ട്സ്ആപ്പ്: 8139073334