വെറുമൊരു ചെടി മാത്രമല്ല കീഴാർ നെല്ലി – കരളിന്റെ ആരോഗ്യത്തിന്.
കീഴാർ നെല്ലിയുടെ കൂടുതൽ വിവരങ്ങൾ ഇന്ന് നമുക്കായി തയ്യാറാക്കി അവതരിപ്പിക്കുന്നത്:
ശ്രീ ഗോപൻ.
കീഴാർനെല്ലിയുടെ ഏറ്റവും വലിയ മരുന്ന് ഗുണം ഇത് കരളിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ഉത്തമമായ ഒരു മരുന്നാണ് പല കരൾ രോഗങ്ങളെയും തടഞ്ഞു നിർത്താനുള്ള കഴിവ് കീഴാർനെല്ലിക്കുണ്ട് മൂത്രത്തിലെ കല്ല് മഞ്ഞപ്പിത്തം പ്രമേഹം മുടികൊഴിച്ചിൽ പനി ദഹന പ്രശ്നങ്ങൾ തുടങ്ങി എയ്ഡ്സ് വൈറസിനെ വരെ ചെറുത്തു തോൽപ്പിക്കാനുള്ള കഴിവ് കീഴാർനെല്ലിക്കുണ്ട്.
മഞ്ഞപിത്തം മാറാൻ
കീഴാർനെല്ലി മുഴുവനായും ഇടിച്ചുപിഴിഞ്ഞ് നീര് 10 മില്ലി വീതം പശുവിൻപാലിലോ തേങ്ങ പാലിലോ കലക്കി ഒരാഴ്ച പതിവായി കഴിച്ചാൽ മഞ്ഞപിത്തം മാറാൻ നല്ലൊരു മരുന്നാണ്
ബ്ലഡ് പ്രഷറിന്
പ്രഷറിന് നല്ലൊരു മരുന്നാണ് കീഴാർനെല്ലി ഇത് അരച്ച് കഴിക്കുന്നതും ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇതിന്റെ നീര് കുടിക്കുന്നതും ബ്ലഡ് പ്രഷർ കുറയ്ക്കാൻ നല്ലൊരു മരുന്നാണ്
വയറ് സംബന്ധമായ അസുഖങ്ങൾക്ക്
കീഴാർനെല്ലി സമൂലം അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറു സംബന്ധമായ എല്ലാ അസുഖങ്ങൾക്കും നല്ലതാണ് നല്ല ദഹനത്തിന്, ഗ്യാസിന്, അസിഡിറ്റി പ്രശ്നങ്ങൾക്ക് ഇതുപോലെയുള്ള എല്ലാ രോഗങ്ങൾക്കും ഒരു ഉത്തമ പരിഹാരമാണ്..
ആയുർവേദ മരുന്നുകളെക്കുറിച്ച്, പച്ചമരുന്നുകളെ കുറിച്ച് നാട്ടറിവുകളെ കുറിച്ച് അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇതൊക്കെ പരിചയപ്പെടുത്തുന്നത് .ഈ അറിവ് ഉപയോഗിച്ച് സ്വയം ചികിൽസിക്കാനോ മറ്റുള്ളവരെ ചികിൽസിക്കാനോ പാടില്ല ഒരു ഗവൺമെന്റ് അംഗീകൃത ആയുർവേദ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം മരുന്ന് കഴിക്കുക…
ശ്രീ ഗോപൻ✍
***********************************************************
മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യം പoക്തിയിലേക്ക് രചനകൾ അയക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക
ജിത ദേവൻ
എഡിറ്റോറിയൽ അസിസ്റ്റന്റ്
മലയാളി മനസ്സ് യു. എസ്. എ
വാട്ട്സ്ആപ്പ്: 8139073334