🌞വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം🌞
ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് നമുക്കായി തയ്യാറാക്കി അവതരിപ്പിക്കുന്നത്:
ശ്രീ ഗോപൻ.
✔️ ശീലിക്കേണ്ടവ
☀️ധാരാളം ശുദ്ധജലം കുടിക്കുക
☀️മല്ലി, രാമച്ചം, നറുനീണ്ടി തുടങ്ങിയവയിട്ട് വെന്തവെള്ളം കുടിക്കാൻ ഉപയോഗിക്കാം.
☀️ആഹാരത്തിൽ, പാൽ, ഉണക്കമുന്തിരി, നെല്ലിക്ക, മാമ്പഴം, പൊട്ടുവെള്ളരി, ചക്കപ്പഴം മുതലായവ ഉൾപ്പെടുത്തുക.
☀️നാരും, വെള്ളവുടങ്ങിയ വാഴപ്പിണ്ടി, കുമ്പളങ്ങ, വെള്ളരിക്ക, കൊത്തമര, കക്കരിക്ക
പോലുള്ള നാടൻ പച്ചക്കറികൾ ഉപയോഗിക്കുക.
☀️കഞ്ഞി, പഴച്ചാറുകൾ, കൂവക്കുറുക്ക് മുതലായ ജലാംശം ധാരാളമുള്ള ആഹാര പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
☀️മല്ലി കിഴികെട്ടി തിളപ്പിച്ചാറിയ വെള്ളം കണ്ണുകൾ
കഴുകാനായി ഉപയോഗിക്കാം
☀️നാളികേര വെള്ളം കുടിക്കുന്നത് നല്ലതാണ്
☀️വ്യായാമം
☀️പരിപ്പ് വർഗ്ഗങ്ങളിൽ ചെറുപയർ ധാരാളമായി ഉപയോഗിക്കാം.
☀️വൈദ്യ നിർദ്ദേശാനുസരണം ഗുഡുച്യാദി, ദ്രാക്ഷാദി, ഷഡംഗം മുതലായ ആയുർവേദ മരുന്നുകൾ ഉപയോഗിക്കുക.
☀️ ഒരൽപ്പം ഉപ്പും, പഞ്ചസാരയും, പുതിനയിലയും ചേർത്ത
നാരങ്ങാ ജ്യൂസ്
☀️ മലരിട്ട് തിളപ്പിച്ച വെള്ളം പഞ്ചസാര ചേർത്ത്.
☀️ ഒരു കഷ്ണം ഇഞ്ചിയും, കറിവേപ്പിലയും ചേർത്ത സംഭാരം.
☀️ ഏലത്തരി ചേർത്ത ഇളനീര്.
☀️നെല്ലിക്കാ ജ്യൂസ് ഒരൽപ്പം ഉപ്പും, പഞ്ചസാരയും, പുതിനയിലയും ചേർത്തത്.
☀️കരിക്കിൻ വെള്ളം, തണ്ണിമത്തൻ ,കരിമ്പിൻ ജ്യൂസ്.
☀️രണ്ടുനേരം കുളിക്കാനും (നാല്പാമരം/ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം), അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കുക.
☀️പരമാവധി നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കുക.
❌ ഒഴിവാക്കേണ്ടവ
☀️അമിത വ്യായാമം
☀️രാവിലെ 11നും 3 മണിക്കും ഇടയിലുള്ള വെയിൽ.
☀️വെയിലത്ത് നിന്നു വന്നയുടനെ തണുത്ത വെള്ളം ഉപയോഗിച്ചുള്ള മുഖം കഴുകലും കൈ കാൽ കഴുകലും.(വെയിലത്ത് നിന്ന് വന്നാൽ അല്പ സമയത്തെ വിശ്രമത്തിന് ശേഷം മാത്രം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.)
☀️എരിവ്, പുളി, ഉപ്പ് എന്നിവയുടെ അമിതോപയോഗം.
☀️ബേക്കറി പലഹാരങ്ങൾ, വറുത്തതും, പൊരിച്ചതുമായ ആഹാരങ്ങൾ , മദ്യപാനം, പുകവലി, പുകയിലയും, ചുണ്ണാമ്പും ചേർത്തുള്ള വെറ്റിലമുറുക്ക്.
☀️ഉഴുന്ന്, മുതിര തുടങ്ങിയ പരിപ്പ് വർഗ്ഗങ്ങൾ.
ശ്രീ ഗോപൻ
***********************************************************
മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യം പoക്തിയിലേക്ക് രചനകൾ അയക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക
ജിത ദേവൻ
എഡിറ്റോറിയൽ അസിസ്റ്റന്റ്
മലയാളി മനസ്സ് യു. എസ്. എ
വാട്ട്സ്ആപ്പ്: 8139073334