വെരിക്കോസ് വെയിൻ
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അശുദ്ധ രക്തത്തെ ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകളാണ് വെയിനുകൾ. വീർത്ത്, തടിച്ച് ചുരുണ്ട് കാണപ്പെടുന്നതാണ് വെരിക്കോസ് വെയിൻ. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് നമുക്കായി തയ്യാറാക്കി അവതരിപ്പിക്കുന്നത്:
ശ്രീ ഗോപൻ.
വെരിക്കോസ് വെയിൻ:- ഇത് കൂടുതലായി കാണുന്നത് സ്‌ത്രീകളിലാണ്. ശരീരത്തിന്റെ ഏത് ഭാഗത്തും വെരിക്കോസ് വെയിൻ ഉണ്ടാകാമെങ്കിലും കൂടുതലായി കാണുന്നത് കാലുകളിലാണ്. പൈൽസ് (അർശസ്) ഒരു തരം വെരിക്കോസ് വെയിനാണ്.
കാലുകളിൽ രണ്ടുതരം വെയിനുകളുണ്ട്. ത്വക്കിനോട് അടുത്ത് സ്ഥിതിചെയ്യുന്നവയും, അകത്ത് മസിലിലും പേശികളിലും കാണപ്പെടുന്നവയും. ഇവ രണ്ടിനെയും തമ്മിൽ ത്വക്കിനോട് അടുത്ത് സ്ഥിതിചെയ്യുന്ന വെയിനിന്റെ ശാഖകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു. രക്തം ഉപരിതല വെയിനിൽ നിന്ന് ആന്തരിക വെയിനിൽ എത്തുകയും, അവിടെ നിന്ന് വലിയ രക്തക്കുഴലുകൾ വഴി ഹൃദയത്തിൽ എത്തുകയും ചെയ്യുന്നു.
രക്തത്തെ താഴെ നിന്ന് മുകളിലേക്ക് എത്തിക്കുന്നതിന് രക്തക്കുഴലിന് അകത്ത് ചെറിയ വാല്‌വുകളുണ്ട്. വാൽവുകൾ നന്നായി പ്രവർത്തിക്കാതെ വരുമ്പോൾ രക്തം ഒഴുകാതെ വരികയും വെയിൻ വീർത്ത് തടിച്ച് നീല നിറത്തിലോ പർപ്പിൾ നിറത്തിലോ ആകുകയോ ചെയ്യുന്നു.
അശുദ്ധ രക്തത്തെ കാലുകളിൽ നിന്ന് ഹൃദയത്തിൽ എത്തിക്കുന്നതിന് കാലുകൾ ഗുരുത്വാകർഷണ ബലത്തിന് എതിരായി വേണം പ്രവർത്തിക്കേണ്ടത്. മസിലിന്റെ ചുരുങ്ങലും വികസിക്കലുമാണ് രക്തത്തിന്റെ ഒഴുക്ക് സാധ്യമാക്കുന്നത്. രക്തം മുകളിലേക്ക് ഒഴുകുമ്പോൾ വാല്‌വുകൾ തുറക്കുകയും അത് തിരികെ ഒഴുകാതെ വാൽവ് അടയുകയും ചെയ്യന്നു.
കാരണങ്ങൾ
പ്രായം കൂടുതൽ, ഗർഭിണിയായിരിക്കുന്ന അവസ്ഥ, സ്ഥിരമായി ദീർഘനേരം നില്ക്കുന്നത്, അമിത വണ്ണം, കാലിലെ മുറിവുകൾ
ലക്ഷണങ്ങൾ
ആരംഭഘട്ടത്തിൽ തുടയിലേയും കാലുകളിലെയും വെയിനുകൾ തടിച്ച് വീർത്ത് ചുരണ്ട് നില നിറത്തിലോ പർപ്പിൾ നിറത്തിലോ കാണപ്പെടും. അതുകഴിഞ്ഞ് വേദന ആരംഭിക്കും. കാലുകൾക്ക് കഴപ്പ് അനുഭവപ്പെടും.
പുകച്ചിൽ, തുടിപ്പ്, മസിലുപിടുത്തം എന്നിവയുണ്ടാക്കുകയും കാലിന്റെ താഴെ ഭാഗത്ത് നീര് വരുകയും ചെയ്യും. കാല് തൂക്കിയിട്ട് ഇരിക്കുകയും കൂടുതൽ നേരം നില്ക്കുകയും ചെയ്യുമ്പോൾ വേദന കൂടുതലാകും. ഒപ്പം ചൊറിച്ചിലും അനുഭവപ്പെടും. ദീർഘനാളായുള്ള വെരിക്കോസ് വെയിനിന്റെ പാർശ്വ ഫലമായി കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്ത് അൾസർ ഉണ്ടാകും. ഇവ ഉണങ്ങുന്നതിന് കാലതാമസം എടുക്കുകയും വീണ്ടും ഉണ്ടാകുകയും ചെയ്യും.
മറ്റൊരു പാർശ്വഫലമാണ് ഡീപ് വെയിനിൽ രക്തം കട്ടപിടിച്ച് വെയിനുകളിൽ ഇൻഫ്ളമേഷൻ വരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് ഡോക്ടറെ സമീപിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃത്യമായി വ്യായാമം ചെയ്യുക, ശരീരഭാരം കൂടാതെ സൂക്ഷിക്കുക, ഹൈഹീൽഡ് ചെരുപ്പുകൾ ഒഴിവാക്കുക, ദീർഘനേരം നില്ക്കുന്നതും കാലുകൾ തൂക്കിയിട്ട് ഇരിക്കുന്നതും ഒഴിവാക്കുക, ഇരിക്കുകയും കിടക്കുകയും ചെയ്യുമ്പോൾ കാലുകൾ പൊക്കിവയ്ക്കുക, ഇറുകിയ വസ്‌ത്രധാരണം ഒഴിവാക്കുക, കാലിൽ ബാൻഡേജ് കെട്ടുക.
അട്ട ചികിൽസ
ലീച്ച് തെറാപ്പി
ആയുർവേദത്തിലെ രക്തമോക്ഷ ചികിത്സയിൽ പ്രച്ഛാനം, ശൃംഗ യന്ത്രാവചരണം, അലാബു, ജളൗകാവചരണം, സിരാവേധവിധി എന്നിങ്ങനെ ദുഷിച്ച രക്തത്തെ പുറന്തള്ളുന്നതിനായി പല രീതികൾ ഉപയോഗിച്ചു വരുന്നു. ഇതിലൊന്നാണ് വിഷമില്ലാത്ത അട്ടയെക്കൊണ്ട് രോഗമുള്ള ശരീരഭാഗത്ത് കടിപ്പിച്ച് ദുഷിച്ചരക്തം കുടിപ്പിക്കുന്ന രീതിയായ ജളൗകാവചരണം (ലീച്ചിങ്ങ്).
വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ, സോറിയാസിസ്, എക്സിമ, മറ്റു രക്തദൂഷ്യ രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സയുടെ ആദ്യഘട്ടത്തിൽ സാധാരണയായി ലീച്ച് തെറാപ്പി ചെയ്തുവരുന്നു. വാർദ്ധക്യമോ അനാരോഗ്യമോ മൂലം ദുർബലരായവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി വേദന സഹിക്കാൻ ശേഷിയില്ലാത്തവർക്ക് ക്ലേശരഹിതമായി ദുഷ്ടരക്തത്തെ നിർഹരിക്കുന്നതിനുള്ള എളുപ്പമാർഗ്ഗമാണ് ഇത്. താമരപ്പൊയ്കയിൽ ഉണ്ടാവുന്ന പ്രത്യേക നിറവും രീതികളുമുള്ള നിർവിഷകളായ ചെറിയ അട്ടകളെ നിർദ്ദിഷ്ട ഔഷധോപക്രമങ്ങളെക്കൊണ്ട് ചികിത്സയ്ക്കനുസരണമായി സജ്ജമാക്കിയെടുത്താണ് ലീച്ച് തെറാപ്പിയ്ക്ക് ഉപയോഗിക്കുന്നത്. വളരെ ലളിതവും വേദനാരഹിതവുമായ ഈ ചികിത്സയ്ക്കു ശേഷം മറ്റൗഷധങ്ങൾ ഉപയോഗിച്ചു തുടങ്ങുമ്പോൾ വേഗത്തിൽ ഫലപ്രാപ്തി കണ്ടുതുടങ്ങുന്നു
മധു സ്നു ഹീരസായനം [ ബൃഹത് ]ഒരു ടേബിൾ സ്പൂൺ വീതം അതി രാവിലെ വെറും വയറ്റിൽ 41 ദിവസം സേവിക്കണം.
കഠിന പഥ്യം
ഉപ്പ് പുളി എരിവ് ഉപയോഗിക്കരുത് മൽസ്യം മാംസം ഒഴിവാക്കണം ഇന്തുപ്പ് ഉപയോഗിക്കാം
ഭക്ഷണരീതി
ഉപ്പ് പുളി എരിവ് മൽസ്യം മാംസം പൂർണമായി ഒഴിവാക്കണം ഇളനീര് കഴിക്കാം
പഴങ്ങൾ ധാരാളം കഴിക്കുക ധാരാളം വെള്ളം കുടിക്കണം ചപ്പാത്തി പച്ചക്കറി റൊട്ടി ചോറ് കഴിക്കണ
അയമോദകം കഴുകി വറുത്തെടുക്കുക വെള്ളമൊഴിച്ച് തിളപ്പിച്ച് രണ്ടുനേരം കഴിക്കുക, പുല്തൈലം കൊണ്ട് ചൂടു പിടിപ്പിക്കുക പച്ചമോര് തൈര് അച്ചാർ പപ്പടം മൽസ്യം മാംസം ഒഴിവാക്കണം
ലേപനം
1 വേപ്പെണ്ണ ആവണക്കെണ്ണ കടുക് എണ്ണ എള്ള് എണ്ണ വെളിച്ചെണ്ണ ഇവ തുല്യ അളവിലെടുത്ത് ഒരുമിച്ച് ചൂടാക്കുക 5 എണ്ണ കുഴമ്പ് പുരട്ടി ഒരു മണിക്കൂറിന് ശേഷം കരിനൊച്ചിയില ആവണക്കില വാളൻപുളി ഇവയെല്ലാം ഒരു പിടി എടുത്ത് തോർത്തിൽ കിഴികെട്ടിവെള്ളത്തിൽ തിളപ്പിച്ച് ചൂടു പിടിപ്പിക്കുക
2 കടുകെണ്ണ ചൂടാക്കി സ്ഥിരമായി പുരട്ടുക
3 തുമ്പയില നീരും എള്ള് എണ്ണയും ചൂടാക്കി പുരട്ടുക
4 ശരീരത്തിലെ ദുഷിച്ച രക്തം മാറ്റാൻ Detox Foot Pad [ Absorbant Pad]രാത്രി ഉപയോഗിക്കുക
ശ്രീ ഗോപൻ✍
***********************************************************
മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യം പoക്തിയിലേക്ക് രചനകൾ അയക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക
ജിത ദേവൻ
എഡിറ്റോറിയൽ അസിസ്റ്റന്റ്
മലയാളി മനസ്സ് യു. എസ്. എ
വാട്ട്സ്ആപ്പ്: 8139073334