ഇന്നത്തെ ഗൃഹവൈദ്യത്തിൽ വെറ്റിലയുടെ ഔഷധ ഗുണങ്ങളെക്കുറിസിച്ചും, പ്രത്യേകതകളെക്കുറിച്ചും, കൃഷി രീതികളെക്കുറിച്ചും ഇന്നിവിടെ എഴുതുന്നത് ഏവർക്കും സുപരിചിതയായ എഴുത്തുകാരി..
ശ്യാമള ഹരിദാസ്.
നമ്മുടെ നാട്ടിൽ ധാരാളം കണ്ടു വരുന്ന ഒരു സസ്യമാണ് വെറ്റില. ഇത് ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനവും, ഐശ്വര്യമായ ഒരു ഔഷധിയുമാണ്. വെറ്റിലയുടെ ഉള്ളിൽ വിഷ്ണുവും, പുറത്ത് ചന്ദ്രനും, കോണുകളിൽ ശിവനും, ബ്രഹ്മാവും വാഴുന്നു.അഗ്രത്തിൽ ലക്ഷ്‌മിയും, മദ്ധ്യത്തിൽ സരസ്വതിയും കുടിയിരി
ക്കുന്നു.മംഗള കർമ്മ ങ്ങളിൽ വെറ്റിലക്കു പവിത്രമായ സ്ഥാനം ഉണ്ട്. കൈലാസത്തിൽ ശിവപാർവ്വതിമാർ നട്ടു വളർത്തി പരിപാലിക്കു ന്ന സസ്യമാണത്രേ വെറ്റില. പുണ്യ സസ്യമായി കരുതുന്ന വെറ്റിലയിൽ ദേവീദേവന്മാരുടെ സാന്നിധ്യം ഉണ്ടത്രേ. മൂ ർത്തിത്രയം കുടിയിരി ക്കുന്ന വെറ്റില അപാക മില്ലാതെ പരിപാലിക്ക ണം. അത് കുടുംബത്തി ൽ ശ്രേയസ്സും, ഐശ്വര്യവും നൽകും.
അതിപുരാതനകാലം മുതൽക്കു തന്നെ നമ്മു ടെ രാജ്യത്ത് കൃഷി ചെയ്തു വരുന്ന ഒരു വിളയാണിത്. ഇത് വ ളരെ ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടിയും കൂ ടിയാണ്.വെറ്റിലയുടെ ഇല മുറുക്കാൻ, പാൻ എന്നിവയിൽ ചേർത്ത് ഉപയോഗിക്കുന്നു. വെറ്റിലയിനങ്ങൾ പലതരത്തിൽ ഉണ്ട്. ഈ ചെടിയുടെ ജന്മദേശം മലയായും സിംഗപ്പൂരുമാണെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. കേരളത്തിൽ ഉൾനാടൻ പ്രദേശങ്ങളിലാണ് ഈ കൃഷി കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന കരപ്പാടങ്ങളി ലും, താഴ്ന്ന സ്ഥലങ്ങളി ലും ഇത് വളർത്താം. അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിൻ തോട്ടങ്ങ ളിലും, ഇടവിളയായാണ് ഇത് സാധാരണ വളർ ത്താറുള്ളത്. നീർവാർ ച്ചയും, വളക്കൂറുമുള്ള മണ്ണിൽ വെറ്റില നന്നായി വളരും. ചെമ്മൺ പ്രദേശങ്ങളിലും വെറ്റില നന്നായി വളരും. രണ്ട് പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയ്ക്ക് അനുയോജ്യമായത്; മെയ്-ജൂണിൽ കൃഷിയിറക്കുന്ന ഇടവക്കൊടിയും, ഓഗസ്റ്റ്-സെപ്തംബറിൽ കൃഷിയിറക്കുന്ന തുലാക്കൊടിയും.
വളരെ പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ് സാധാരണ ഉപയോഗിക്കുന്നത് എങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. ഈ ചെടി പുഷ്പിക്കാറി ല്ല. പക്ഷെ അരിമ്പാറയു ടെ ആകൃതിയിലും വലിപ്പത്തിലുമുള്ള ഒരുതരം കറുത്ത കായകൾ ചില വെറ്റിലകളുടെ അടിഭാഗത്തായി കാണപ്പെടുന്നു.
പണ്ടത്തെ കാലത്ത് കേരളത്തിലെ ഒരു മുഖ്യ കൃഷിയായിരുന്നു വെറ്റിലക്കൊടി. വെറ്റില കൃഷി കൊണ്ട് മാത്രം ഉപജീവനം കഴിച്ചിരുന്ന ഒരു ജനത ജാതി മത ഭേദമെന്യേ (ബ്രാഹ്മണർ ഒഴികെ) അക്കാലത്ത് ഉണ്ടായിരുന്നു
വെറ്റിലക്കൃഷി
പ്രായമനുസരിച്ച് വെറ്റിലക്കൊടികൾ നാല് തരത്തിലുണ്ട് . തണ്ട് നട്ട് അഞ്ചാറു മാസം പ്രായമായതിനെ “കുഞ്ഞിക്കൊടി “, 6 മാസം മുതൽ 2 കൊല്ലം വരെയുള്ളതിനെ “ഇളംകൊടി”, രണ്ടു മുതൽ 3 1/2 കൊല്ലം വരെ പ്രായമുള്ളതിനെ “മുതുകൊടി ” എന്നും, അതിനു മുകളിലോട്ട് പ്രായമുള്ളതിനെ “മുത്താച്ചിക്കൊടി” എന്നും വിളിച്ചിരുന്നു. (പ്രാദേശികമായി ഇതിനു മാറ്റങ്ങൾ കണ്ടേക്കാം). ഇതിൽ ഇളം കൊടിയിലാണ് വലിയ വെറ്റിലകൾ കാണുക. മുത്താച്ചിക്കൊടിയിലെ വെറ്റിലകൾ വളരെ ചെറുതായിരിക്കും. ശരാശരി ഒരു വെറ്റിലക്കൊടിയുടെ ആയുസ്സ് അഞ്ച് – അഞ്ചരക്കൊല്ലം ആണ്.
നടൽ
ഇതു പടർന്നു കയറുന്ന ഒരു ചെടിയാണ്. വെറ്റില പറിക്കാനുള്ള സൗകര്യത്തിനുവേണ്ടി ഇവയെ അധികം ഉയരത്തിലേക്ക് പടർത്താറില്ല. ഏകദേശം ആറേഴു മീറ്റർ ഉയരത്തിൽ. ഇളംകൊടിയിലെയോ മുതുകൊടിയിലെയോ താഴേക്കു തൂങ്ങിനിൽക്കുന്ന നിലതെത്തെത്താറായ ആരോഗ്യമുള്ള തണ്ടുകൾ മുകളിൽവെച്ചു മുറിച്ചെടുത്ത് വെറ്റിലകൾ നുള്ളിക്കളഞ്ഞ് 5 മുട്ടുകൾ വീതമുള്ള കഷണങ്ങളാക്കി അതിൻറെ 3 മുട്ടുകൾ മണ്ണിനടിയിലും 2 മുട്ടുകൾ മണ്ണിനു പുറത്തുമായിട്ടാണ് ഇവ നടാറ്. ഒരു തടത്തിൽ നാല് തണ്ടുകൾ വീതം. നട്ടുകഴിഞ്ഞാൽ തടത്തിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ മൂന്നുനേരം നനച്ചുകൊടുക്കണം. പത്തുപതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ തളിർ വരാൻ തുടങ്ങും. തടങ്ങളിൽ വെള്ളം കെട്ടിക്കിടക്കരുത് . പടരാൻ വേണ്ടി ഒരാൾ പൊക്കത്തിൽ ഉള്ള അധികം വണ്ണം ഇല്ലാത്ത മുളക്കഷണങ്ങൾ കുത്തിക്കൊടുക്കണം. ഇതിന്റെ അഗ്രഭാഗം ഒന്നിച്ചു ചൂടി കൊണ്ടോ പാന്തോം കളും (മലബാറിൽ ഉപ്പൂത്തിയില (വട്ടയില) യാണ് സാധാരണ ഉപയോഗിക്കാറ്. ചെറിയ തളിരിലകൾ വരാൻ തുടങ്ങിയാൽ ചാണകം കലക്കി ഒഴിച്ചുകൊടുക്കണം. പിണ്ണാക്കും ചിലർ ഇതിനു പുറമേ ചേർക്കാറുണ്ട്. രണ്ടു മാസം കൂടുമ്പോഴെങ്കിലും പച്ചിലകളും ചാണകവും ഇട്ടുകോടുക്കണം. ചെടി വലുതാവുന്നതിനനുസരിച്ച് കാൽ പാത്രം (കുടം ) കൊണ്ട് ഒരു തടം , ഒരു പാത്രം കൊണ്ട് മൂന്നു തടം, ഒരു പാത്രം കൊണ്ട് രണ്ടു തടം , രണ്ടു പാത്രം കൊണ്ട് മൂന്നു തടം, ഒരു പാത്രം കൊണ്ട് ഒരു തടം എന്നിങ്ങനെയാണ് വെള്ളത്തിൻറെ അളവുകൾ. ചെടി വലുതായാൽ ദിവസവും രാവിലെയും വൈകുന്നേരവും ഒരു തടത്തിനു ഒരു മൺകുടം എന്ന തോതിൽ നനയ്ക്കണം. വേനൽക്കാലങ്ങളിൽ ചിലർ ദിവസം മൂന്നു പ്രാവശ്യം നനയ്ക്കാറുണ്ട്. നല്ല വളക്കൂറുള്ളതുകാരണം വെറ്റിലക്കൊടിയിലെ തെങ്ങുകൾക്ക് തൊടിയിലെ മറ്റു തെങ്ങുകളെ അപേക്ഷിച്ച് വിളവ് കൂടുതൽ കിട്ടുമായിരുന്നു.
പതിവെറ്റിലയും കണ്ണി വെറ്റിലയും.
പതിവെറ്റില – ഇത് കുഞ്ഞിക്കൊടിയിലാണ് അധികവും കാണപ്പെടുന്നത്. വെറ്റിലച്ചെടിയിൽ ആദ്യം വരുന്ന വെറ്റില ആണിത്. ഏകദേശം പകുതി വാലറ്റമില്ലാത്ത ആലിലയുടെ ആകൃതി ആണിവയ്ക്ക്.
കണ്ണി വെറ്റില – ഇത് ഇളം കൊടി മുതൽ കാണപ്പെടുന്നു. അപൂർവ്വമായി പതി വെറ്റിലയും. ഏകദേശം കുരുമുളകിന്റെ ഇലയുടെ ആകൃതി ആണിവയ്ക്ക്.
വിളവെടുപ്പ് (വെറ്റില നുള്ളൽ)
ഒന്നര – രണ്ടു മാസം കൂടുമ്പോൾ വെറ്റില നുള്ളിയെടുക്കാം. വെറ്റില നുള്ളുന്നത് മുളയേണി ഉപയോഗിച്ചാണ്. വെറ്റില നുള്ളുന്ന ആൾക്കാർ അവരുടെ രണ്ടു തള്ള വിരലുകളുടെയും നഖങ്ങൾ നീട്ടി വളർത്തി മൂർച്ച വരുത്തിയിരിക്കും. പെട്ടെന്ന് വെറ്റില നുള്ളാനുള്ള സൗകര്യത്തിനാണിത്. ഏണിയിൽ കയറി വെറ്റില നുള്ളി അരയിൽ പിൻഭാഗത്തായി കെട്ടി വെച്ചിരിക്കുന്ന കൊട്ട യിലേക്കിടുകയാണ് ചെയ്യാറ്.
തിരൂർ വെറ്റില
തിരൂർ ആണ് കേരളത്തിലെ വെറ്റില കൃഷിയുടെ ആസ്ഥാനം. അതുപോലെ ആലപ്പുഴ ജില്ലയിലെ വെണ്മണി എന്ന സ്ഥലത്തും വെറ്റിലകൃഷിയുണ്ട്. തിരൂർ വെറ്റിലക്ക് ഭൗമസൂചികാംഗീകാരം ലഭിച്ചിട്ടുണ്ട്. തിരൂർ വെറ്റിലയുടെ എരിവാണ് അതിന്റെ പ്രത്യേകത. ഉത്തരേന്ത്യക്കാരും പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുറുക്കുകാരും തിരൂർ വെറ്റിലയുടെ ആരാധകരാക്കുന്നതും ഈ എരിവുതന്നെ. തിരൂർ, തിരൂരങ്ങാടി, തനൂർ, മലപ്പുറം, കോട്ടക്കൽ, കുറ്റിപ്പുറം എന്നീ ബ്ലോക്ക്പഞ്ചായത്തുകളാണ് ഈ വെറ്റിലകൃഷിയുടെ ആസ്ഥാനം. പുതുക്കൊടി, നാടൻ എന്നീ ഇനങ്ങളാണ് പ്രശസ്തം. ഇവക്ക് പുറമേ കുഴിനാടൻ, കരിനാടൻ, ചേലൻ എന്നീ പരമ്പരാഗത ഇനങ്ങളും കൃഷിചെയ്യപ്പെടുന്നുണ്ട്.
ഔഷധയോഗ്യ ഭാഗം ഇല, വേര്
ഔഷധഗുണം
വെറ്റിലയുടെ ഇലയും വേരുമാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ.
വാതം, കഫം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവ്.
വെറ്റിലയുടെ അണുനാശന ശക്തികൊണ്ട് താംബൂല ചർവണം ചെയ്യുമ്പോൾ വായിലുള്ള രോഗാണുക്കൾ നശിക്കുന്നു.
.
വെറ്റിലയും കുരുമുളകും തിളപ്പിച്ച് കഴിക്കുന്നത് ആമാശയ വേദന, അസിഡിറ്റി, ദഹനം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ശരീരം മുഴുവന്‍ ശുദ്ധീകരിക്കുന്നിനും ഇവ സഹായിക്കുന്നു.
മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെറ്റില സഹായിക്കും. വെറ്റില നന്നായി അരച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
വായ് നാറ്റമുണ്ടെങ്കില്‍ നന്നായി തിളപ്പിച്ച വെള്ളത്തില്‍ വായ കഴുകുക.ഇത് പല്ലിലെ ഭക്ഷണാവശിഷ്ടങ്ങള്‍, ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ദുര്‍ഗന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയുന്നിന് സഹായിക്കും
മുഖത്ത് കുരുക്കള്‍ ഉണ്ടെങ്കില്‍ വെറ്റില പൊടിച്ച് മുഖക്കുരുവിന് മുകളില്‍ പുരട്ടുക. വെറ്റിലയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു കുറയാന്‍ സഹായിക്കുന്നു. തിളപ്പിച്ചാറിയ വെള്ളം കൊണ്ട് മുഖം കഴുകിയാലും മുഖക്കുരു മാറും.
ശ്യാമള ഹരിദാസ്✍
________________________________________________________________
മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യം പoക്തിയിലേക്ക് രചനകൾ അയക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക
ജിത ദേവൻ
എഡിറ്റോറിയൽ അസിസ്റ്റന്റ്
മലയാളി മനസ്സ് യു. എസ്. എ
വാട്ട്സ്ആപ്പ്: 8139073334