ഗൃഹവൈദ്യത്തിൽ നാം നിത്യേന ഉപയോഗിക്കുന്ന മഞ്ഞളിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് എഴുതുന്നത് സോഷ്യൽ മീഡിയയിലെ ജനകീയ എഴുത്തുകാരനായ ശ്രീ ഗോപൻ ചിതറ.
എല്ലാവരും വായിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക.
വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത് ഇത്തരം അറിവുകൾ വളരെ കുറവാണ്. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ.
പ്രമേഹത്തിന് മഞ്ഞൾ
പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് ഈ സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.
തൊണ്ട വേദനയ്ക്ക് ചെറു ചൂട് വെളത്തിൽ ഒരു നുള്ള് മത്തൾ ചേർത്ത് രണ്ട് മിനിററ് നിറുത്തിയാൽ മാറി കിട്ടും.
അതിരാവിലെ ചെറു ചൂട് വെളളത്തിൽ മഞ്ഞൾപ്പെടിയും നാരങ്ങാ നീരും ചെറുതേനും ചേർത്ത് സ്ഥിരമായി കഴിച്ചാൽ പ്രതിരോധ ശക്തി കൂടും
ഗോപൻ ചിതറ✍
***********************************************************
“ഗൃഹവൈദ്യം ” എന്ന പ്രതിവാര പംക്തിയിലേക്ക് നല്ലറിവുകൾ പങ്ക് വയ്ക്കാൻ താല്പര്യമുള്ളവർ അറിയിക്കുക.
ജിത ദേവൻ
Whatsaapp No 8139073334