17.1 C
New York
Monday, May 29, 2023
Home Health "ഗൃഹ വൈദ്യം " - മഹാകൂവളം -

“ഗൃഹ വൈദ്യം ” – മഹാകൂവളം –

മലയാളി മനസ്സ് ഓൺലൈൻ ദിനപത്രത്തിൽ ആരംഭിക്കുന്ന പുതിയ അനേകം പംക്തികളിൽ ആരോഗ്യസംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന “ഗൃഹ വൈദ്യം ” എന്ന പംക്തി ഞായറാഴ്ച ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. വായനക്കാർ അയച്ചു തരുന്ന കുറിപ്പുകളിൽ നിന്നും പ്രസിദ്ധികരണ യോഗ്യമായവ എല്ലാ ഞായറാഴ്ചയും തുടർച്ചയായി പ്രസിദ്ധികരിക്കുന്നു.

ഇന്ന് ശ്രീമതി ശ്യാമള ഹരിദാസ് മഹാകൂവളം എന്ന ഔഷധ സസ്യത്തെക്കുറിച്ചും അതിന്റെ ഔഷധ മൂല്യത്തെക്കുറിച്ചും മറ്റും വിശദമായി എഴുതിയ കുറിപ്പാണ് കൊടുക്കുന്നത്.

മഹാകൂവളം

മഹാകൂവളത്തിന്റെ സ്വദേശം ഉത്തരേന്ത്യയാണ്. കേരളത്തിലും, തമിഴ് നാട്ടിലും,ഇത് ധാ രാളമായി കാണും.ഇതിന്റെ ഗുണഗണങ്ങളെ കുറിച്ച് മിക്കവർക്കുമറിയില്ല.

മാധുര്യമുള്ള പഴങ്ങൾ ലഭിക്കുന്ന സസ്യമാണ് മഹാകൂവളം

വിവരണം

ഇടത്തരം ഉയരത്തിൽ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളർച്ച. ഇലകൾ വല്ലാതെ ചെറുതാണ്. തണ്ടുകളിൽ ചെറുമു മുള്ളുകളും കാണാം. കടുപ്പമുള്ള തടിയും, മി നുസ്സമില്ലാത്ത തൊലിയും ഇവയ്ക്കുണ്ടാകും.ഉഷ്ണമേഖല കാലാവസ്ഥ ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ് പുഷ്പിക്കുക. ചെറുവെള്ള പൂക്കൾക്ക് നനുത്ത സുഗന്ധവുമുണ്ടാകും. വൃത്താകൃതിയിലുള്ള വലിയ കായ്കൾക്ക് കട്ടിയേറിയ പുറംതൊലിയുണ്ടാകും. ക്ഷേത്രങ്ങളിൽ കൂവള ത്തിന്റെ ഇല മാല ചാർത്താനായി ഉപയോഗിക്കുന്നതോടൊപ്പം ആയുർവേദ ഔഷധങ്ങളിൽ ചേരുവയായും ഉപയോഗിക്കുന്നു. ആപ്പിൾ, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങൾ കൂവളപ്പഴത്തിലുമുണ്ട്‌.

ഭക്ഷ്യലഭ്യത

പാകമായ കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസളമായ പൾപ്പ് കഴിക്കാം. പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌.

ഇതിന്റെ ഔഷധയോഗ്യമായ ഭാഗം

• ഇല
• തൊലി
• വേര്

താഴെ പറയുന്ന അസുഖത്തിനു കൂവളം ഉപയോഗിക്കുന്നു.
ഔഷധ ഗുണമുള്ള ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദര രോഗങ്ങൾക്കെല്ലാം പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.അതിസാരത്തെ നിയ ന്ത്രിക്കാൻ കൂവളത്തില സഹായിക്കുന്നു.
B. P. ക്ക് ഇതിന്റെ ഇല നല്ലാതാണത്രേ.

നമ്മുടെ ഇടയിൽ ഒരു അന്ധവിശ്വാസം നിലനിൾക്കുന്നുണ്ട്. അതായത് വീടുകളിൽ കൂവളം നടാൻ പാടില്ലെന്നും, അത് നട്ട ആളുടെ പൊക്കം ഈ ചെടിക്ക് വന്നാൽ നട്ട ആൾ മരിക്കുമെന്നും ഒരു വി ശ്വാസമുണ്ട്.

കൃഷി ചെയ്യുന്ന വിധം

കൂവളത്തിന്റെ വിത്തുകളിൽ നിന്ന് തയ്യാറാക്കിയ തൈകൾ നടീൽ വസ്തുവായി ഉപയോഗിക്കാമെങ്കിലും ഫലങ്ങൾ ഉണ്ടാകാൻ താമസമെടുക്കും. ഒട്ടുതൈകൾ നട്ടുപരിപാലിച്ചാൽ മൂന്നാം വർഷം തന്നെ കായ്കൾ ഉണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്റര്‍ നീളം, വീതി, താഴ്ച്ചയുള്ള കുഴി ഉണ്ടാ ക്കി ജൈവവളങ്ങള്‍ നല്കി ഒട്ടുതൈകള്‍ നടാം. വേനല്‍ അധികമായാൽ നനച്ചു കൊടുക്കണം. ഔഷധഗുണങ്ങളുടെ കലവറയാണ് മഹാകൂ വളം.വീട്ടുവളപ്പിന് അനുയോജ്യമായ ഫലസസ്യങ്ങളില്‍ ഒന്നാണ്. കായിലുണ്ടാകുന്ന ദ്രാവകം പശയായി സിമന്റ് കൂട്ടുകളിൽ ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും.

ശ്യാമള ഹരിദാസ്✍

****************************************************************

പണ്ടൊക്കെ ഏതൊരു രോഗത്തിനും മുത്തശ്ശിമാർക്കും അമ്മമാർക്കും തൊടിയിൽ നിന്നൊരു ഒറ്റമൂലി മതി രോഗം മാറ്റാൻ…

ഇതാ മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യത്തിലൂടെ നിങ്ങളുടെ അറിവുകൾ ലോകം മുഴുവൻ പകർന്നു കൊടുക്കാൻ ഒരു അവസരം…

മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യം പoക്തിയിലേക്ക് രചനകൾ അയക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക

ജിത ദേവൻ
എഡിറ്റോറിയൽ അസിസ്റ്റന്റ്
മലയാളി മനസ്സ് യു. എസ്. എ

വാട്ട്സ്ആപ്പ്: 8139073334

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ.

കൊല്ലം :പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി...

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ്...

ജൂലായ് ഒന്നുമുതൽ കൺസഷൻ കാർഡ് നിർബന്ധം.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും...

എൻ വി എസ് 01ന്റെ വിക്ഷേപണം വിജയകരം.

ജി പി എസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജി എസ്...
WP2Social Auto Publish Powered By : XYZScripts.com
error: