17.1 C
New York
Wednesday, December 1, 2021
Home Health Constipation അഥവാ മലബന്ധം

Constipation അഥവാ മലബന്ധം

✍ലാൽ കിഷോർ

Constipation അഥവാ മലബന്ധം ഒരു വ്യക്തിയെ മാനസികവും ശാരീരികവുമായി ബാധിക്കുന്ന ഒരു പതിവ് ആരോഗ്യപ്രശ്നമാണ്. ഈ അവസ്ഥ അവരുടെ ദൈനംദിന ജീവിതത്തിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുകയും, പ്രത്യക്ഷമായി അല്ലെങ്കിൽ പരോക്ഷമായി എങ്കിലും ഇത്‌ അവരുടെ ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു.

മലബന്ധം എന്നത് പ്രായമായവരിൽ മാത്രം പരിമിതപ്പെടുത്താൻ കഴിയുന്ന ഒരു സാധാരണ മെഡിക്കൽ പ്രശ്‌നമല്ല, യുവാക്കളിലും മധ്യവയസ്ക്കരിലും
ഇന്ന് ഇത് ധാരാളമായി കണ്ടുവരുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ ഹെൽത്ത് കെയർ കമ്പനികളിലൊന്നായ ‘അബോട്ട്’ 2018 ൽ മലബന്ധം ബാധിച്ചവരുടെ അവസ്ഥ വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി ഒരു ഗട്ട് (Gastrointestinal tract) ഹെൽത്ത് സർവേ നടത്തുകയുണ്ടായി.

കണ്ടെത്തലുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്, ഇന്ത്യൻ ജനസംഖ്യയുടെ 22% പേർ ഈ അവസ്ഥയാൽ ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നാണ്. 13% പേർ കടുത്ത മലബന്ധത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ജലദോഷത്തിനും, ചുമയ്ക്കും ശേഷം ഇന്ത്യക്കാർ സാധാരണയായി അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് മലബന്ധം ആണെന്ന് സർവേ ഫലങ്ങൾ പറയുന്നു.

നമ്മളിൽ ഭൂരിഭാഗം ആളുകളും ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ളവരായിരിക്കും. കൂടുതൽ സർവേകളിലേക്ക് പോകാതെ തന്നെ ഇതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് നമുക്ക് നന്നായി അറിയാം. ചിലർ മാത്രമേ സ്ഥിരമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുള്ളൂ എന്ന് മാത്രം.

മലബദ്ധം എന്ന അവസ്ഥ അവരിലൂടെ പല പ്രാവശ്യം കടന്ന് പോയതിന് ശേഷം ആയിരിക്കും 80% ആളുകളും ഒരു പ്രതിവിധി തേടി പോവുക. അതിൽ 60% ആളുകളും
വീട്ടിൽ തന്നെ ഒറ്റമൂലി പ്രയോഗങ്ങൾ ആയിരിക്കും സ്വീകരിക്കുക.ഇങ്ങനെയുള്ള അസ്വസ്ഥതകൾ മറ്റുള്ളവരോട് തുറന്ന് പറയുന്നത് നാണക്കേട് ആയിട്ടാണ് പലരും കരുതുന്നത്.

കോൻസ്റ്റിപേഷൻ അല്ലെങ്കിൽ മലബന്ധത്തെ ഒരു “silent sufferer” എന്ന് നമുക്ക് വിളിക്കാം.

മലവിസർജ്ജനം പതിവായി കുറയുകയും മലം കടന്നുപോകാൻ പ്രയാസമാവുകയും ചെയ്യുമ്പോൾ മലബന്ധം സംഭവിക്കുന്നു.
മലവിസർജ്ജനം ആഴ്ചയിൽ മൂന്നിൽ താഴെ തവണ മാത്രം ഉണ്ടാകുന്നത് സാങ്കേതികമായി മലബന്ധത്തിന്റെ നിർവചനമായി കാണുന്നു. എന്നിരുന്നാലും, നിങ്ങൾ എത്ര തവണ “പോകുന്നു” എന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ദിവസത്തിൽ പല തവണ മലവിസർജ്ജനം നടത്തുന്നുവരുമുണ്ട്. ചിലർക്കിത് ആഴ്ചയിൽ ഒന്ന് മുതൽ രണ്ട് തവണ വരെ മാത്രമേ ഉണ്ടാകാറുള്ളൂ.

നിങ്ങൾ ശീലിച്ചത് എന്തുതന്നെയായാലും നിങ്ങൾ ആ പാറ്റേണിൽ നിന്ന് വളരെ അകന്നു പോകാതിരിക്കുന്നിടത്തോളം കുഴപ്പങ്ങൾ ഒന്നും തന്നെയില്ല.

തെറ്റായ ഭക്ഷണരീതികളും ജീവിതശൈലിയുമാണ് കോൻസ്റ്റിപേഷനിലേക്ക് നമ്മെ നയിക്കുന്നത്. ശരീരത്തിലെ ജലത്തിന്റെ അളവും,നാരുകൾ (Fiber) അടങ്ങിയ ഭക്ഷണങ്ങളുടെ കുറവും പ്രധാന കാരണങ്ങളാണ്.ഉദാസീനമായ ജീവിതശൈലി മലബന്ധത്തിന് കാരണമാവുകയും അതുവഴി ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു.

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ദഹനവ്യവസ്ഥ, വളരെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ കുറച്ച് മണിക്കൂറിനുള്ളിൽ നമ്മൾ കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണങ്ങളിൽ നിന്ന് പോഷകങ്ങൾ വേർതിരിച്ചെടുക്കുകയും രക്തപ്രവാഹത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.അതിന് ശേഷം അവശേഷിക്കുന്ന വസ്തുക്കൾ ശരീരത്തിൽ നിന്നും
നീക്കം ചെയ്യുന്നതിനായി തയ്യാറെടുക്കുന്നു. ഇത്‌ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.

നമ്മൾ കഴിക്കുന്ന ഭക്ഷണം വായ്ക്കുള്ളിൽ ചെറിയ കഷണങ്ങളായി ചവച്ചരക്കുന്നത് മുതൽ ദഹനപ്രക്രിയ അവിടെ ആരംഭിക്കുന്നു.ഭക്ഷണം ചെറിയ കഷണങ്ങൾ ആക്കുന്നതിന് ബലമുള്ള പല്ലുകൾ നമ്മെ സഹായിക്കുന്നുണ്ട്. ഭക്ഷണത്തെ കൂടുതൽ ലൂബ്രിക്കേറ്റ് ആക്കുന്നതിന് ഉമിനീർ ഗ്രന്ഥികൾ
ഉമിനീർ പുറത്തു വിടുകയും ചെയ്യുന്നു.

ഉമിനീരിനാൽ നനഞ്ഞ ഭക്ഷണം വിഴുങ്ങൽ പ്രക്രിയയിലൂടെ വായിൽ നിന്നും അന്നനാളത്തിലേക്ക് (Esophagus)ൽ എത്തിച്ചേരുന്നു.ഈ ട്യൂബിലൂടെ പേശികളുടെ സങ്കോചനത്തിന്റെ ഫലമായി ഭക്ഷണപദാർത്ഥങ്ങൾ താഴേക്ക് ഇറക്കുകയും ആമാശയത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഭക്ഷണത്തിന്റെ ഈ ഒരു സഞ്ചാരത്തെ Peristalsis movement എന്നാണ് വിളിക്കുന്നത്.

ആമാശയം സ്വാഭാവികമായി ഉൽ‌പാദിപ്പിക്കുന്ന ശാരീരിക രാസവസ്തുക്കളുമായി ഭക്ഷണം കലർന്ന് ചേരുന്ന പ്രക്രിയയാണ് അടുത്തതായി സംഭവിക്കുന്നത്.ഗ്യാസ്ട്രിക് ജ്യൂസുകൾ, അസിഡിക് ദ്രാവകങ്ങൾ, എൻസൈമുകൾ എന്നിവ ഭക്ഷണത്തെ തന്മാത്രാ തലത്തിലേക്ക് വിഘടിപ്പിച്ച് ചൈം (Chyme) എന്ന ക്രീം പേസ്റ്റാക്കി മാറ്റുന്നു.

ആമാശയത്തിന്റെ ഏറ്റവും അടിയിൽ പൈലോറിക്സ്പിൻ‌ക്ച്ചർ എന്ന് വിളിക്കുന്ന ഒരു ചെറിയ ഗേറ്റ്‌വേയുണ്ട്, അത് നമ്മുടെ ചെറു കുടലിലേക്ക് ചൈം (Chyme) പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നു.

ചെറുകുടലിൽ വെച്ച് അവിടെ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചൈമിന്റെ അസിഡിറ്റി കുറയ്ക്കുന്നു. എൻസൈമുകൾ ചൈമിനെ കൂടുതൽ വിഘടിപ്പിച്ച് പ്രോട്ടീനുകൾ, ഫാറ്റി ആസിഡുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നീ തന്മാത്രകളാക്കി മാറ്റുന്നു. ഈ തന്മാത്രകൾ അതിന് ശേഷം രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നു, തുടർന്ന് രക്തം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇവയെ എത്തിക്കുന്നു.

വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവ പോലുള്ള ഉപയോഗപ്രദമായ എല്ലാ വസ്തുക്കളും ഭക്ഷണത്തിൽ
നിന്ന് ആഗിരണം ചെയ്ത ശേഷം, അവശേഷിക്കുന്ന ഭക്ഷണത്തിലെ ജലവും, ദഹിക്കാത്തതുമായ ഘടകങ്ങൾ
വൻ കുടലിലേക്ക് പ്രവേശിക്കുന്നു.

വൻ കുടൽ വെള്ളവും ഇലക്ട്രോലൈറ്റുകളും അവിടെ വെച്ച് വേർതിരിച്ചെടുക്കുന്നു. തുടർന്ന് ബാക്കിയുള്ള ട്യൂബിലൂടെ വിസർജ്യ വസ്തുക്കൾ താഴേക്ക് മലാശയത്തിൽ എത്തുകയാണ് ചെയ്യുന്നത്. വൻകുടലിൽ വെച്ചാണ് മലബന്ധം സംഭവിക്കുന്നത്.

വൻകുടലിനെ നാല് വിഭാഗങ്ങളായി തിരിക്കാം.Ascending,
Transverse,Descending, and Sigmoid colon. ഇത് മലാശയവും (Rectum) മലദ്വാരവുമായി (Anus) ബന്ധിപ്പിക്കുന്നു.

വൻകുടലിൽ നിന്നും വിസർജ്യവസ്തുക്കൾ മലാശയത്തിലേക്ക് പ്രവേശിക്കുന്നത് മന്ദഗതിയിലാകുന്നതും, പെൽവിക് ഫ്ലോർ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാതിരിക്കുന്നതുമാണ് മലബന്ധത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ.

വൻകുടലിൽ നിന്നും വിസർജ്യവസ്തുക്കൾ മലാശയത്തിലേക്ക് പ്രവേശിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നുണ്ടെങ്കിൽ
ഇവയിൽ അടങ്ങിയിരിക്കുന്ന ജലത്തെ കുടൽ വീണ്ടും വലിച്ചെടുക്കുന്നു. ഇത്‌ സ്റ്റൂൾ കൂടുതൽ വരണ്ടതും കട്ടിയുള്ളതും ആക്കി മാറ്റുന്നു.

വിസർജ്യ വസ്തുക്കൾ ശാരീരികമായി പുറന്തള്ളുന്നതിന് പെൽവിക് ഫ്ലോർ പേശികൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്, അതായത് അടിവയറ്റിലെ പേശികളെ പെൽവിക് അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ഭാഗംപ്രത്യേകിച്ച് പ്യൂബോറെക്ടാലിസ് പേശികളാണ് ഈ ജോലി സുഗമമാക്കുന്നത്.

പെൽവിക് ഫ്ലോർ അപര്യാപ്തത മലാശയത്തിൽ നിന്ന് സ്റ്റൂൾ പുറന്തള്ളുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.പെൽവിക് ഫ്ലോർ പേശികളുടെ സങ്കോചം കൂടുതൽ ശക്തമാകുന്നതും,Pelvic organ prolapse പോലെയുള്ള പെൽവിക് അവയവങ്ങളുടെ തകരാറും മലബന്ധത്തിന് കാരണങ്ങൾ ആകാം.

മാനസിക സമ്മർദ്ദങ്ങൾ, ദിനചര്യയിലെ മാറ്റങ്ങൾ എന്നിവ വൻകുടലിന്റെ പേശികളുടെ സങ്കോചം മന്ദഗതിയിലാക്കുകയോ അല്ലെങ്കിൽ ടോയ്ലറ്റിൽ പോകാനുള്ള പ്രേരണ വൈകിക്കുകയോ ചെയ്യുന്ന അവസ്ഥകളും മലബന്ധത്തിലേക്ക് നയിച്ചേക്കാം.

◆ മലബന്ധത്തിന് ഇടയാക്കാൻ സാധ്യയുള്ള
സാധാരണ കാരണങ്ങൾ ഇവയാണ്:

★ കുറഞ്ഞ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ. പ്രത്യേകിച്ച് മാംസം, പാൽ അല്ലെങ്കിൽ ചീസ് എന്നിവ കൂടുതലുള്ള
ഭക്ഷണക്രമം മലബന്ധം ഇടയാക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്.

Constipation നുള്ള മറ്റ് കാരണങ്ങളാണ്

★ നിർജ്ജലീകരണം(Dehydration)

★ വ്യായാമത്തിന്റെ അഭാവം

★ മലവിസർജ്ജനം നടത്താനുള്ള
പ്രേരണ വൈകുന്നത്.

★ യാത്രകൾ അല്ലെങ്കിൽ ദിനചര്യങ്ങളിലെ നമ്മുടെ മാറ്റങ്ങൾ.

★ ചില മരുന്നുകളുടെ ഉപയോഗവും constipation ന് കാരണമാകാം ഉദാഹരണത്തിന് ഉയർന്ന കാൽസ്യം ആന്റാസിഡുകൾ, വേദനയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ ചില മരുന്നുകൾ എന്നിവയും കാരണമാകാം.

★ പെഗ്നൻസിയിലും constipation സ്ഥിരമായി ഉണ്ടാകാറുണ്ട്.

◆ Constipation ന് കാരണമാകാവുന്ന ചില അടിസ്ഥാന മെഡിക്കൽ പ്രശ്നങ്ങളാണ്

★ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ, പാർക്കിൻസൺസ് രോഗം, പ്രമേഹം എന്നിവ.

★ Intestinal Obstruction Irritable Bowel Syndrome അല്ലെങ്കിൽ diverticulosis എന്നിവ ഉൾപ്പെടെയുള്ള വൻകുടൽ അല്ലെങ്കിൽ മലാശയത്തിലെ പ്രശ്നങ്ങൾ.

★ Laxatives ന്റെ അമിത ഉപയോഗം അല്ലെങ്കിൽ ദുരുപയോഗം (മലത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ)

★ പ്രവർത്തനരഹിതമായ തൈറോയ്ഡ് ഗ്രന്ഥി ഉൾപ്പെടെയുള്ള ഹോർമോൺ പ്രശ്നങ്ങൾ.

◆ മലബന്ധം എങ്ങനെ ചികിത്സിക്കാം, അല്ലെങ്കിൽ എങ്ങനെ തടയാം.

ഭക്ഷണരീതി മാറ്റുന്നതും, ശാരീരിക പ്രവർത്തനങ്ങൾ(Activities)
വർദ്ധിപ്പിക്കുന്നതുമാണ് മലബന്ധം ചികിത്സിക്കുന്നതിനും തടയുന്നതിനുമുള്ള ഏറ്റവും എളുപ്പവും വേഗത്തിലുള്ളതുമായ മാർഗങ്ങൾ.ഇനിപ്പറയുന്ന കാര്യങ്ങളും ഇതിന് കൂടുതൽ സഹായിക്കും.

★ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. സോഫ്റ്റ് ഡ്രിങ്ക്‌സ് അല്ലാതെ മധുരമില്ലാത്ത സാധാരണ വെള്ളം കുടിക്കുക.

★ നിർജ്ജലീകരണത്തിന് കാരണമാകുന്നമദ്യത്തിന്റെയും, കഫീൻ പാനീയങ്ങളുടെയും ഉപയോഗം പരിമിതപ്പെടുത്തുക.

★ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങൾ, ബീൻസ്, തവിട് ധാന്യങ്ങൾ എന്നിവ പോലുള്ള ഫൈബർ(നാരുകൾ)അടങ്ങിയ
ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ചേർക്കുക. ദൈനംദിന ഫൈബർ ഉപഭോഗം 20 മുതൽ 35 ഗ്രാം വരെയായിരിക്കണം.

★ കുറഞ്ഞ ഫൈബർ ഭക്ഷണങ്ങളായ മാംസം, പാൽ, ചീസ്, സംസ്കരിച്ച ഭക്ഷണങ്ങൾ (Processed foods) എന്നിവ കുറയ്ക്കുക.

★ ഓരോ ആഴ്ചയും ഏകദേശം 150 മിനിറ്റ് മിതമായ വ്യായാമം ലക്ഷ്യമിടുക. ദിവസത്തിൽ 30 മിനിറ്റ് എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ അഞ്ച് തവണയെങ്കിലും. നടത്തം, നീന്തൽ അല്ലെങ്കിൽ ബൈക്കിംഗ് പരീക്ഷിക്കുക.

★ മലവിസർജ്ജനം നടത്താനുള്ള ത്വര നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, കാലതാമസം വരുത്തരുത്. നിങ്ങൾ
കൂടുതൽ നേരം കാത്തിരിക്കുമ്പോൾ, നിങ്ങളുടെ മലം കൂടുതൽ കഠിനമാകും.

★ ആവശ്യമെങ്കിൽ ഫൈബർ സപ്ലിമെന്റുകൾ ഭക്ഷണത്തിൽ ചേർക്കുക.ധാരാളം വെള്ളം കുടിക്കാൻ ഓർക്കുക, കാരണം
ഫൈബർ കാര്യക്ഷമമായി പ്രവർത്തിക്കാൻ വെള്ളം കൂടുതൽ
സഹായിക്കുന്നു.

★ Laxatives മിതമായി ഉപയോഗിക്കുക. ഭക്ഷണാവശിഷ്ടങ്ങളെ മയപ്പെടുത്താൻ സഹായിക്കുന്നതിന് ഡോക്ടർ ഒരു ചെറിയ
സമയത്തേക്ക് Laxatives അല്ലെങ്കിൽ എനിമകൾ നിർദ്ദേശിച്ചേക്കാം. ഡോക്ടറുമായി സംസാരിക്കാതെ രണ്ടാഴ്ചയിൽ കൂടുതൽ Laxatives ഒരിക്കലും ഉപയോഗിക്കരുത്.
ഉപയോഗ കൂടുതൽ ശരീരം പിന്നീട് അവയെ മാത്രം ആശ്രയിക്കാൻ തുടങ്ങും.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചിട്ടും മലബന്ധത്തിൽ മാറ്റമില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കുക.

✍ലാൽ കിഷോർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: