അരളി (ചുവപ്പ് )
Sweet Scented olender
ചുവപ്പ് നിറമുള്ള ഈ സസ്യത്തിന്റെ എല്ലാ ഭാഗവും വിഷം അടങ്ങിയിട്ടുണ്ട്. അതായത് വേര്, പട്ട, ഇല, പൂവ്, കായ, ഇവിടങ്ങളിലെല്ലാം വിഷമാണ്.
ഇത് കഴിച്ചു പോയാലുള്ള ദോഷം – നാടി തളർന്ന് ഹൃദയ ശ്വാസോച്ഛാസം നിലച്ച് അപകടം സംഭവിക്കാം
എന്നാൽ അരളി ശുദ്ധീകരിച്ച് ഔഷധമായി ഉപയോഗിക്കാം
പശുവിൻ പാലിൽ ഡോളായന്ത്ര വിധി പ്രകാരം പാകം ചെയ്താൽ ശുദ്ധിയായി.
കഫം, വാതം, കുഷ്ഠം , ശമിപ്പിക്കും. വ്രണം ഉണക്കും
അരളി (മഞ്ഞ) Yellow o leander
മഞ്ഞ അരളിയിൽ വിഷം അടങ്ങിയിട്ടുള്ളത് കായ, കറ ,പട്ട വേര്, ഇല എന്നിവയിലാണ്. വിഷം കൂടുതലും അടങ്ങിയിട്ടുള്ളത് കായയിലാണ്.
ഇത് കഴിച്ചു പോയാൽ ഛർദ്ദി, വയറിളക്കം, തളർച്ച, എന്നിവ അനുഭവപ്പെടുന്നത് കൂടാതെ കണ്ണിലെ കൃഷ്ണ മണി വികസിക്കും, ജീവാപായം ഉണ്ടാകും.
ശുദ്ധി – പശുവിൻ പാലിൽ ഡോളായന്ത്ര വിധി പ്രകാരം ശുദ്ധി ചെയ്യാം.
അങ്ങനെ ശുദ്ധി ചെയ്താൽ ഔഷധമായി മാറും.
വയറിളക്കം മാറ്റും. ത്വക്ക് രോഗങ്ങൾക്ക് ശുദ്ധി ചെയ്ത മഞ്ഞ അരളിയുടെ തണ്ട്, വേര്, എന്നിവ കൊണ്ട് എണ്ണ കാച്ചി ഉപയോഗിക്കാം
തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി