അടുത്തതായി പരിചയപ്പെടുത്താൻ പോകുന്നതു് വിഷം അടങ്ങിയ 34 തരം ഔഷധ സസ്യങ്ങളെപ്പറ്റിയാണ്..
1- അതിവിടയം
അതിവിടയത്തിൽ വിഷം അടങ്ങിയത് കിഴങ്ങിലാണ്.
ഈ കിഴങ്ങ് അതേ പടി കഴിച്ചാൽ – ശരീരം വാടിത്തളരും, വിറയൽ ഉണ്ടാകും , ശരീരം ഒരു വശത്തേക്ക് കോടിപ്പോകും.
ഇതിന്റെ കിഴങ്ങ് ശുദ്ധീകരിച്ചാൽ ഔഷധമായി മാറും.
ശുദ്ധീകരിക്കുന്ന വിധം :
ചാണക നീരിൽ ഡോളായന്ത്ര വിധി പ്രകാരം പാകം ചെയ്തെടുക്കാം.
ഔഷധ ഗുണം :- അതിസാരം, വയറുകടി, അർശസ്സ്, കൂടാതെ വാജീകരണ ഔഷധമായും ഉപയോഗിക്കാം.
അതിവിടയത്തിന്ന് ഇംഗ്ലീഷിൽ – Indian Atees – എന്ന് പറയുന്നു.
അശോകൻ ചേമഞ്ചേരി✍