മുള്ളൻ ചക്കയിൽ ചില ഭാഗങ്ങളിൽ വിഷമടങ്ങിയിട്ടുണ്ട്. പട്ട, വേര്, അപക്വ ഫലം , വിത്ത് എന്നീ ഭാഗങ്ങളിലാണ് വിഷമടങ്ങിയിട്ടുള്ളതു്. മുള്ളാത്ത എന്നും ചില സ്ഥലങ്ങളിൽ മുള്ളൻ ചക്കക്ക് പറയാറുണ്ട്. പഞ്ചാര ചക്കയുടെ ജനുസിൽ പെട്ടതാണ് മുള്ളാത്ത.
ഇതിന്റെ ഫലത്തിന്റെ പുറം ഭാഗം നിറയെ മുള്ളുകളുള്ള തുകൊണ്ടാണ് മുള്ളാത്ത എന്ന് പറയുന്നതു്. ഫലത്തിന്റെ കഴമ്പ് ( ഉൾക്കാമ്പ് ) നാരുള്ളതും കറുത്ത കുരുക്കൾ കാണപ്പെടുന്നതുമാണ്. ഇതിന്റെ വിഷമയ ഭാഗത്തെപ്പറ്റി മുകളിൽ സൂചിപ്പിച്ചു വല്ലോ. അതോടൊപ്പം പാകമാകാത്ത ഫലത്തിലും അത്യധികം അമ്ലഗുണമുള്ളത് കൊണ്ട് വിഷമയമാണ്. ഇത് ഭഷിച്ച് പോയാൽ പൊള്ളലും നീറ്റലുമുണ്ടാകും. കുരുവിൽ വിഷമുള്ള തി നാൽ കുരു ചവച്ചരച്ച് കഴിച്ചാൽ ഛർദി ഉണ്ടാകും.
മുള്ളാത്ത യുടെ പഴച്ചാറ് വിശിഷ്ടമായ പാനീയമാണ്.
വാത സംബണ്ഡമായ രോഗങ്ങൾക്ക് മുള്ളാത്തയുടെ പേര് കഷായം വെച്ച് കഴിക്കാം.
ഇലയിൽ നിന്നും തയ്യാറാക്കുന്ന ഔഷധം വിരശല്യത്തിന് ഉപയോഗിക്കാം
ഇതിന്റെ വിത്ത് കീടനാശിനിയായി ഉപയോഗിക്കുന്നു. അർബുദ രോഗത്തെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ട്.
തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി✍