17.1 C
New York
Wednesday, August 17, 2022
Home Health ആരോഗ്യ ജീവിതം (20) - ഹ്രിസ്വ-പഞ്ചമൂല സസ്യങ്ങൾ - 'ഓരില'.

ആരോഗ്യ ജീവിതം (20) – ഹ്രിസ്വ-പഞ്ചമൂല സസ്യങ്ങൾ – ‘ഓരില’.

തയ്യാറാക്കിയത് : അശോകൻ ചേമഞ്ചേരി

ഹ്രസ്വ-പഞ്ചമൂല സസ്യങ്ങൾ

1- ഓരില ( Sarivan)
ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഇന്ത്യയിൽ ബംഗാൾ, ആസാം , കേരളം എന്നീ സംസ്ഥാനങ്ങളിലും ഓരില കണ്ടുവരുന്നു. ഒരു പടർ ച്ചെടി പോലെ തോന്നിക്കുന്ന കുറ്റിച്ചെടിയാണ് ഓരില . ചെറിയ പൂക്കൾ . വൈലറ്റ്, വെള്ള നിറമാണ് പൂക്കൾക്ക് . ഇതിന്റെ വേരുകൾ ചെറുതും നേർത്തതുമാണ്.

ഔഷധ ഗുണം :- വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങളെയും ക്രമീകരിച്ചിരിക്കുന്നു. ഹൃദയപേരികൾ ബലപ്പെടുത്തുന്നു. ശരീരത്തിൽ കടന്നു കൂടിയ വിഷാംശം ഇല്ലാതാക്കുന്നു.

ഹൃദ്രോഗം :- ഇരുപത്തഞ്ച് ഗ്രാം വേര്, ഇരുനൂറ് മില്ലി വെള്ളത്തിൽ കഷായം വെച്ച് അൻപത് മില്ലിയാക്കി വറ്റിച്ച് രാവിലെയും വൈകുന്നേരവും ഇരുപത്തി അഞ്ച് മില്ലി വീതം പതിവായി കുടിക്കുകയാണെങ്കിൽ ഹൃദ്രോഗം ശമിക്കും. കൂടാതെ നീര്, ശരീര വേദന എന്നിവയ്ക്കും ആശ്വാസമാകും. മൂത്രം, ശുക്ലം എന്നിവ വർദ്ധിപ്പിക്കുവാനും മലമൂത്ര വിസർജ്ജനം ത്വരിതപ്പെടുത്തുവാനും ഓരിലക്ക് കഴിയും. ഓരിലയുടെ ഭാഗങ്ങൾക്ക് മധുരമാണെങ്കിലും ഭക്ഷ്യയോഗ്യമല്ല. ഓരിലയുടെ വേരാണ് മരുന്നിന്ന് ഉപയോഗിക്കുന്നത്.
ധാരാളം മരുന്നുകൾ ഓരില ചേർത്ത് ഉണ്ടാക്കുന്നുണ്ട്.

തയ്യാറാക്കിയത് : അശോകൻ ചേമഞ്ചേരി

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: