എള്ള്
എള്ള് പ്രധാനമായും നാലു തരമുണ്ട്. വെള്ള, കറുപ്പ്, ചുമപ്പ്, ഇളം ചുമപ്പ് . എള്ള് ചെടിയുടെ വിത്ത്, എണ്ണ, ഇല, തണ്ട് എന്നിവ ഔഷധമാണ്.
എള്ളിന്റെ ജന്മദേശം ആഫ്രിക്കയാണ്. കൂടാതെ ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ സമൃദ്ധിയായി വളരുന്നു.
എള്ള് നാല് തരമുണ്ടെങ്കിലും കറുപ്പും ചുവപ്പും എള്ളാണ് കൂടുതലായി കണ്ടു വരുന്നത്. വെളുത്ത എള്ള് ചില ഔഷധത്തിനായി ഉപയോഗിക്കാറുണ്ട്.
എള്ള് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ :-
1- മലം അയഞ്ഞ് പോകും
2- ആർത്തവം ത്വരിതപ്പെടുത്തും
3- മുലപ്പാൽ വർദ്ധിപ്പിക്കും
4- ശരീരം പുഷ്ടിപ്പെടുത്തും.
5- വാതം ശമിപ്പിക്കും
6- മുടി അഴകോടെ നിലനിർത്തും
ചില ഔഷധപ്രയോഗങ്ങൾ :-
1 – രക്താതിസാരം വയറുകടി – എന്നിവയ്ക്ക് എള്ള് അരച്ച് ആട്ടിൻ പാലിൽ ചേർത്ത് കുടിക്കാൻ കൊടുത്താൽ ശമനം കിട്ടും.
2- ആർത്തവ അസുഖം – ആർത്തവ സംബന്ധമായ അസുഖങ്ങൾക്ക് എള്ളെണ്ണയിൽ കോഴി മുട്ട അടിച്ച് ദിവസം ഒരു നേരം വെച്ച് 3 ദിവസം കഴിച്ചാൽ ആശ്വാസം ലഭിക്കും.
3 – തീപൊള്ളലിന് – എള്ളെണ്ണയും വെളിച്ചെണ്ണയും ഒരേ അളവിൽ എടുത്ത് കലർത്തി പുരട്ടുക. ആശ്വാസം ലഭിക്കും.
4- അർശസ്സ് :- അർശസ്സ് രോഗത്തിന്റെ ഭാഗമായുണ്ടാകുന്ന ഭഗന്ദര (Fistula) ത്തിന് എള്ള് വളരെ ഫലപ്രദമായ ഔഷധമാണ്. എള്ള് അരച്ച് പാലിൽ കഴിച്ചാൽ ഈ രോഗത്തിന്ന് ശമനം കിട്ടും.
5 – കാഴ്ച, ശോധന :-എള്ള് , കടുക്കാത്തൊണ്ട് , താനിക്കാതൊണ്ട് , ഉണക്ക നെല്ലിക്കാ തൊണ്ട് ഇവ നാലും സമമായി എടുത്ത് പൊടിച്ച് രാത്രി കിടക്കാൻ നേരത്ത് പശുവിൻ നെയ്യിൽ ചാലിച്ച് സേവിച്ചാൽ ക്രമമായ ശോധന ലഭിക്കും, കണ്ണിന്ന് കാഴ്ച വർദ്ധിക്കും, ശിരോരോഗങ്ങൾ മാറും.
6- മുടി വളരാൻ : – എള്ളിൻ പൂവും ഞെരിഞ്ഞിലും സമം അരച്ച് ശുദ്ധമായ തേൻ ചേർത്ത് തലയിൽ പുരട്ടിയാൽ സമൃദ്ധിയായി മുടി വളരും.
7- എള്ള് ചേർത്തുണ്ടാക്കുന്ന മരുന്നുകൾ
1- ഗന്ധതൈലം – അസ്ഥിഭംഗങ്ങളിലും അസ്ഥി വേദനകളിലും ഈ തൈലം പുരട്ടുന്നത് ഫലം ചെയ്യും.
എണ്ണകളിൽ വെച്ച് ഏറ്റവും ശ്രേഷഠമായത് എള്ളെണ്ണയാണ്. എള്ളിൽ നാല്പത്താറ് ശതമാനം എണ്ണയും ഇരുപത്തിരണ്ട് ശതമാനം പ്രോട്ടീനും പതിനെട്ട് ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എള്ള് വളരെ വിലപിടിപ്പുള്ള സാധനമാണ്. എള്ളെണ്ണ ക്ക് വിലക്കുറവും . ഇന്ന് നമ്മുടെ മാർക്കറ്റിൽ ലഭിക്കുന്ന എള്ളെണ്ണ മായം കലർത്തി വില്പന നടത്തുന്നു. എള്ള് ആട്ടി എണ്ണ എടുത്തു വില്പന നടത്തുന്ന സ്ഥാപനങ്ങൾ അപൂർവ്വമായി ഉണ്ട് . വൈദ്യന്മാൽ ഇത്തരം എണ്ണയാണ് ഉപയോഗിക്കുന്നത്.
ദോഷം :- എള്ളിന്റെ ഉപയോഗം ചിലർക്ക് ദോഷം ചെയ്യും. കഫം, പിത്തം എന്നിവ വർദ്ധിപ്പിക്കും, മൂത്രം പോകുന്നത് കുറയും
തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി